ശബരിമല: ശുദ്ധജലം നല്‍കണമെന്ന് കോടതി
കൊച്ചി: ശബരിമലയില്‍ വിതരണം ചെയ്യുന്നത് ശുദ്ധമായ ജലമാണെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി.
ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് കിട്ടുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ശുദ്ധമായ ജലം തന്നെ അവര്‍ക്ക് കിട്ടുന്നുണ്ടെന്ന് അവിടെ നിയോഗിക്കെപ്പട്ട ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ ഉറപ്പുവരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഗുണമില്ലാത്ത വെള്ളം ശബരിമലയില്‍ നിരോധിക്കണമെന്ന പത്തനംതിട്ട റാന്നി സ്വദേശി വി. ജി. മധുവിന്റെ റിട്ട് ഹര്‍ജിയിന്‍മേലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കുടിവെള്ളത്തിന്റെ ഗുണം പരിശോധിക്കുന്നതിനുള്ള സൗകര്യം ശബരിമലയില്‍ തങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതിയെ ദേവസ്വം ബോര്‍ഡ് അറിയിച്ചു. അതേ സമയം ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ വിവിധ ടേപ്പുകളില്‍ നിന്ന് വെള്ളമെടുത്ത് പരിശോധന നടത്തിയിട്ടുണ്ടെന്നും നല്ല വെള്ളമാണ് നല്‍കുന്നതെന്ന് തെളിഞ്ഞിട്ടുണ്ടെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.












Click it and Unblock the Notifications