ഉപമുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തു: വക്കം
തിരുവനന്തപുരം: ചില എംഎല്‍എമാര്‍ക്ക് പണം മാത്രമല്ല മന്ത്രിപദവിയും ഉപമുഖ്യമന്ത്രി പദവിയും വരെ വാഗ്ദാനം ചെയ്ത വിവരം തനിക്കറിയാമെന്ന് നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍.
ഡിസംബര്‍ 13 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍. തനിക്കറിയാവുന്ന കാര്യങ്ങള്‍ സന്ദര്‍ഭം വരുമ്പോള്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തനിയ്ക്കെതിരെ സിപിഐ നിയമസഭാകക്ഷി ഉപനേതാവ് ബിനോയ് വിശ്വം നല്‍കിയ അവകാശലംഘന നോട്ടീസ് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ക്കെതിരെ നോട്ടീസം നല്‍കാന്‍ എംഎല്‍എമാര്‍ക്ക് അവകാശമില്ല. സ്പീക്കര്‍ക്കെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് ഉന്നയിക്കാന്‍ ചില രീതികളുണ്ട്.
നോട്ടീസ് നല്‍കിയ വിവരം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കിയതിന് തനിക്ക് വേണമെങ്കില്‍ നടപടി സ്വീകരിക്കാം. എന്നാല്‍ താന്‍ അത് ചെയ്യുന്നില്ല. പക്ഷേ ഇത്തരം കാര്യങ്ങള്‍ പഠിക്കാതെ എംഎല്‍എമാര്‍ ചെയ്യുന്നത് നിര്‍ഭാഗ്യകരാണ്- സ്പീക്കര്‍ പറഞ്ഞു.












Click it and Unblock the Notifications