ഐ ഗ്രൂപ്പ് വിട്ടില്ലെന്ന് അപ്പച്ചന്‍
കല്പറ്റ: ഐ ഗ്രൂപ്പില്‍ നിന്ന് താന്‍ പുറത്തു പോയെന്ന വാര്‍ത്ത ശരിയല്ലെന്ന് വയനാട്ടില്‍ നിന്നുള്ള എംഎല്‍എ എന്‍.ഡി.അപ്പച്ചന്‍ വ്യക്തമാക്കി.
ഡിസംബര്‍ 13 ശനിയാഴ്ച നടന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ അപ്പച്ചന്‍ പങ്കെടുത്തിരുന്നില്ല. ഒഴിവാക്കാനാവാത്ത മറ്റ് ചില ആവശ്യങ്ങളുണ്ടായിരുന്നതു കൊണ്ടാണ് താന്‍ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് അപ്പച്ചന്‍ പറഞ്ഞു.
ഇക്കാര്യം പി.പി.ജോര്‍ജ് എം.എല്‍.എ അറിയിച്ചിരുന്നു. ഐ-ഗ്രൂപ്പില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു- അപ്പച്ചന്‍ പറഞ്ഞു.
ശനിയാഴ്ച നടന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ 18 എം.എല്‍.എമാര്‍ മാത്രമെ പങ്കെടുത്തിരുന്നുള്ളൂ.












Click it and Unblock the Notifications