നേതൃമാറ്റം: ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് ഐ ഗ്രൂപ്പ്
തിരുവനന്തപുരം: നേതൃമാറ്റം എന്ന ആവശ്യത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ഐ ഗ്രൂപ്പിന്റെ നേതൃയോഗം തീരുമാനിച്ചു. ആവശ്യങ്ങള്‍ അംഗീകരിയ്ക്കുന്നതുവരെ ഇതുവരെ തുടര്‍ന്ന ഉള്‍പാര്‍ട്ടി സമരം തുടരാനാണ് ഗ്രൂപ്പിന്റെ തീരുമാനം.
ഡിസംബര്‍ 13 ശനിയാഴ്ച വൈകീട്ട് കരുണാകരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗമാണ് ഈ തീരുമാനമെടുത്തത്. വേണ്ട സമയത്ത് ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ നേതാവ് ക. കരുണാകരനെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ആവശ്യം ന്യായമാണെന്ന് ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡിന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഐ ഗ്രൂപ്പ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
ഇപ്പോള്‍ ബദല്‍ സര്ക്കാരിനുള്ളനീക്കം നടത്തുന്നില്ല. പക്ഷേ ഒരു ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ അനുകൂലമായ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് കെ. കരുണാകരന് വ്യക്തമാക്കി.
18 ഐ വിഭാഗം എം എല്‍ എ മാരാണ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തത്. വയനാട്ടില്‍ നിന്നുള്ള എം എല്‍ എ അപ്പച്ചന് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ താന്‍ ഐ ഗ്രൂപ്പില്‍ നിന്ന് പുറത്തു പോയിട്ടില്ലെന്ന് എം.എല്‍.എ എന്‍.ഡി. അപ്പച്ചന് പറഞ്ഞു. ഐ ഗ്രൂപ്പില്‍പ്പെട്ട ഡി.സി.സി. പ്രസിഡണ്ടുമാരും കെ.പി.സി.സി. ഭാരവാഹികളും യോഗത്തില്‍ സംബന്ധിച്ചു. അപ്പച്ചന് യോഗത്തില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നതായി ഗ്രൂപ്പ് നേതൃത്ത്വവും പറഞ്ഞു.
പി.ജെ.ജോയിക്കും വര്‍ക്കല കഹാറിനും പിന്നാലെ ഗ്രൂപ്പ് വിട്ട തേറമ്പില്‍ രാമകൃഷ്ണന്, വി.ജെ.പൗലോസ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചില്ല.
നേതൃമാറ്റം നടക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് കരുണാകരന് യോഗത്തില്‍ പറഞ്ഞു. തേറമ്പിലും പൗലോസും ഗ്രൂപ്പ് വിട്ടതിനെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. അവരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
സി.പി.എമ്മുമായി കൈകോര്ക്കുന്നതിനെതിരായ ശബ്ദവും ഗ്രൂപ്പ് യോഗത്തില്‍ ഉണ്ടായി. താന്‍ കരുണാകരനോടൊപ്പം എന്നും ഉറച്ചുനില്‍ക്കുമെങ്കിലും സി.പി.എമ്മുമായി ഒരു ധാരണയ്ക്കും അദ്ദേഹം പോകരുതെന്നാണ് തന്റെ അഭിപ്രായമെന്ന് കെ.മോഹന്‍കുമാര്‍ എം.എല്‍.എ. പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications