നേതൃമാറ്റത്തിന് സമ്മതിച്ചു: കരുണാകരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് എ. കെ. ആന്റണിയെ മാറ്റാന്‍ തയ്യാറാണെന്ന് ഹൈക്കമാന്റ് തന്നെ അറിയിച്ചതായി കെ. കരുണാകരന്‍ പറഞ്ഞു.
ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുന്ന വേളയിലാണ് ഹൈക്കമാന്റുമായി നേതൃമാറ്റത്തിന് ധാരണയായിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യം പുറത്തു പറയാനാവില്ലെന്നാണ് അവരുടെ നിലപാടെന്നും കരുണാകരന്‍ പറഞ്ഞത്.
നേതൃമാറ്റത്തെ കുറിച്ച് ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു ആദ്യമെടുത്ത നിലപാട്. പിന്നീട് ചര്‍ച്ചയാവാമെന്നായി. ചര്‍ച്ചയില്‍ ഒരു ഘട്ടം മുന്നോട്ടുപോയിരിക്കുന്നു. ഇപ്പോള്‍ നേതൃമാറ്റമാവാമെന്നായിട്ടുണ്ട്. പക്ഷേ അക്കാര്യം പുറത്തു പറയാന്‍ പറ്റില്ലെന്നാണ് നിലപാട്. ചെയ്യുന്ന കാര്യം പറയാന്‍ പറ്റില്ലെന്ന നിലപാട് എന്തുകൊണ്ടാണെന്ന് അറിയില്ല- കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications