നേതൃമാറ്റം: ഉറപ്പ് നല്‍കിയിട്ടില്ലെന്ന് പട്ടേല്‍
ദില്ലി: നേതൃമാറ്റം നടത്താമെന്ന് ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് എ. കെ. ആന്റണിയെ മാറ്റാന്‍ തയ്യാറാണെന്ന് ഹൈക്കമാന്റ് തന്നെ അറിയിച്ചുവെന്ന കെ. കരുണാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകളില്‍ തീരുമാനമായിട്ടില്ലെന്നും ധാരണയായെന്ന പ്രസ്താവന ശരിയല്ലെന്നും അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ തുടരുകയാണ്.
വെള്ളിയാഴ്ച രാത്രിയും കെ. കരുണാകരന്‍ അഹമ്മദ് പട്ടേലുമായും പ്രണബ് മുക്കര്‍ജിയുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ നേതൃമാറ്റം സംബന്ധിച്ച യാതൊരുറപ്പും കരുണാകരന് നല്‍കിയിട്ടില്ലെന്നാണ്പട്ടേല്‍ വ്യക്തമാക്കിയത്. ശനിയാഴ്ച കാര്യമായ ചര്‍ച്ചകള്‍ നടന്നിരുന്നില്ല.












Click it and Unblock the Notifications