പ്രിയങ്ക കുമരകം സന്ദര്‍ശിച്ചേക്കും
കോട്ടയം: പ്രിയങ്കാ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വധേരയും കുട്ടികളുമായി കുമരകം സന്ദര്‍ശത്തിന് എത്തിയേക്കും.
കുമരകത്ത് രണ്ടു ദിവസം കഴിയുന്നതിനായി കുമരകം ലേക്ക് റിസോര്‍ട്ടില്‍ ഇരുവരുടെയും പേരില്‍ ബുക്കിംഗ് നടത്തിയിട്ടുണ്ട്. ഡിസംബര്‍ 27, 28 തീയതികളില്‍ റിസോര്‍ട്ടില്‍ താമസിക്കുന്നതിനായാണ് ബുക്ക് ചെയ്തിരിക്കുന്നത്. ദില്ലിയിലെ ശ്രീനിവാസ് എന്നയാളാണ് ഇരുവര്‍ക്കും വേണ്ടി മുറി ബുക്ക് ചെയ്തത്. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയോടൊപ്പമുണ്ടാവുമോ എന്നറിവായിട്ടില്ല.
അതേ സമയം പ്രിയങ്കാഗാന്ധിയുടെ കുമരകം സന്ദര്‍ശനത്തെ പറ്റി ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് പ്രത്യേകിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലെ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗം ഹോട്ടല്‍ അധികൃതരോട് വിവരം തിരക്കിയിരുന്നു.












Click it and Unblock the Notifications