Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൊവാഴ്ച ഏഴ് ജില്ലകളില്‍ ഹര്‍ത്താല്‍

പത്തനംതിട്ട: ശിവസേന തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകളില്‍ ഡിസംബര്‍ 16 ന് ഹര്‍ത്താല്‍ നടത്തും. പമ്പയിലേക്കു ശിവസേനാ പ്രവര്‍ത്തകര്‍ നടത്തിയ കാളവണ്ടി മാര്‍ച്ചിനെതിരെ ലാത്തിചാര്‍ജ്ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്നായിരുന്നു ലാത്തിചാര്‍ജ്ജ്. ചൊവാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശിവസേന ഹര്‍ത്താല്‍ നടത്തുന്നത്.

27 ശിവസേനാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തിരുന്നു. ലാത്തിയടിയില്‍ 12 ശിവസേനാ പ്രവര്‍ത്തകര്‍ക്കും ഉന്തിലും തള്ളിലും ഡിവൈ. എസ്. പി. അടക്കം അഞ്ചു പൊലീസുകാര്‍ക്കും പരുക്കേറ്റു. കെ. എസ്. ആര്‍. ടി. സി. അയ്യപ്പഭക്തരില്‍നിന്ന് ഈടാക്കുന്ന അധിക തുക പിന്‍വലിക്കുക, തീര്‍ഥാടകര്‍ക്കു റയില്‍വേ യാത്ര സൗജന്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു 10നു തിരുവനന്തപുരത്തുനിന്ന് എട്ടു കാളവണ്ടികളിലും ഒരു കുതിരവണ്ടിയിലുമായി ആരംഭിച്ച യാത്ര ഡിസംബര്‍ 13 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പത്തനംതിട്ടയിലെത്തിയത്.

40 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+