സദ്ദാം ഹുസൈന്‍ പിടിയിലായി
ബാഗ്ദാദ്: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇറാക്ക് പ്രസിഡണ്ട് സദ്ദാം ഹുസൈന്‍ യു എസ് സൈന്യത്തിന്റെ പിടിയിലായി. ഇറാഖിലെ യു എസ് നിയന്ത്രിത ഭരണ കൗണ്‍സിലാണ് ഇത് വെളിപ്പടുത്തിയത്. സദ്ദാമിന്റെ നഗരമായ തിക്രിത്തില്‍ നടത്തിയ തെരച്ചിലിലാണ് യു എസ് സൈന്യം ഇദ്ദേഹത്തെ പിടികൂടിയത്.
ഇറാഖ് ഭരണത്തിനായി യു എസ് നിയോഗിച്ച എല്‍ പോള്‍ ബ്രെമറാണ് ഇക്കാര്യം കൗണ്‍സിലിനെ അറിയിച്ചതെന്ന് കൗണ്‍സില്‍ അംഗമായ ദാര നൂര്‍ അല്‍ ദിന്‍ ബ്രെമര്‍ വ്യക്തമാക്കി. യു എസ് ഭരണ നേതാവായ ബ്രെമര്‍ ഇക്കാര്യം ഹമ്മദ് ഛലാബി ഉള്‍പ്പടെ പലരെയും ധരിപ്പിച്ചിട്ടുണ്ട്.
സദ്ദാം ഹുസൈന്‍ എന്ന് സൈന്യം പറയുന്ന ആള്‍ പിടിയ്ക്കപ്പെട്ടപ്പോള്‍ താടി വച്ച് വേഷം മാറിയ രീതിയിലായിരുന്നു. തിക്രിത്തിലെ ഒരു കെട്ടിടത്തിന്റെ താഴെയായുള്ള മുറിയില്‍ നിന്നാണ് ഈയാളെ സൈന്യം പിടികൂടിയതെന്ന് ഇറാഖി നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധിയായ അഹമ്മദ് ഛലാബി പറഞ്ഞു.
ഈയാള്‍ സദ്ദാം ഹുസൈന്‍ തന്നെ ആണെന്ന് സംശയിയ്ക്കുന്ന ഉറപ്പാക്കാനായുള്ള തിരിച്ചറിയല്‍ പരിശോധനകള്‍ നടത്തുകയാണെന്നാണ് വാഷിഗ്ടനിലെ അധികൃതര്‍ സി എന്‍ എന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.
ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍നയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതായി കൗണ്‍സിലിലെ തന്നെ മറ്റൊരു അംഗമായ ജലാല്‍ തലബാനി പറഞ്ഞു.












Click it and Unblock the Notifications