ഷീലാ ദീക്ഷിത് ദില്ലി മുഖ്യമന്ത്രിയായി അധികാരമേറ്റു
ദില്ലി: ഷീലാ ദീക്ഷിത് വീണ്ടും ദില്ലി മുഖ്യമന്ത്രിയായി അധികാരമേറ്റു. രണ്ടാം തവണയാണ് ഷീലാ ദീക്ഷിത് (65) ദില്ലി മുഖ്യമന്ത്രിയാവുന്നത്.
ലഫ്റ്റനന്റ് ഗവര്‍ണര്‍ വിജയ് കാലിയയുടെ മുന്നിലാണ് ഷീലാ ദീക്ഷിത് സത്യപ്രതിജ്ഞ ചെയ്തത്. ആറ് മന്ത്രി മാരും ഇവരോടൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. അജയ് മാകന്‍ സ്പീക്കറായേയ്ക്കും എന്ന് കരുതുന്നു.
ഷീല വീണ്ടും മുഖ്യമന്ത്രിയാവുന്നതിനെതിരെ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ നീക്കം നടത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ പരാജയപ്പെട്ട എം എല്‍ എ മാര്‍ ആ ജോലി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ എല്‍പ്പിയ്ക്കുകയായിരുന്നു. സോണിയ ആണ് ഷീല തന്നെ വീണ്ടും മുഖ്യമന്ത്രിയായാല്‍ മതിയെന്ന് തീരുമാനിച്ചത്.












Click it and Unblock the Notifications