Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചടക്ക നടപടി: മുഖ്യമന്ത്രി വാര്‍ത്ത നിഷേധിച്ചു

തിരുവനന്തപുരം: കേരളത്തിലെ വിമതര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കരുതെന്ന് ഹൈക്കമാന്റിനോട് താന്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത മുഖ്യമന്ത്രി എ. കെ. ആന്റണി നിഷേധിച്ചു.

താന്‍ മുന്‍ നിലപാടില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. ഹൈക്കമാന്റിനോട് പറയാനുള്ളതെല്ലാം വീണ്ടും പറഞ്ഞിട്ടുണ്ട്. ഒന്നും മാറ്റിപ്പറഞ്ഞിട്ടില്ല. താന്‍ എന്താണ് പറഞ്ഞതെന്ന് ഹൈക്കമാന്റ് നേതാക്കള്‍ക്ക് അറിയാം. മറ്റു വാര്‍ത്തകളൊന്നും ശരിയല്ല.

ഒരു പത്രലേഖകനോടും താനെന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്ന് വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

ജനവരി എട്ടിന് നിയമസഭ ചേരുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കുമോ എന്ന ചോദ്യത്തിന് നിയമസഭ ജനവരി എട്ടിന് ചേരുന്ന കാര്യം താന്‍ അറിഞ്ഞില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭ ചേരേണ്ട തീയതി മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനിക്കുകയാണ് പതിവെന്നും തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+