മനുഷ്യാവകാശ നിയമം ഭേദഗതി ചെയ്യണം
തിരുവനന്തപുരം: മനുഷ്യാവകാശ നിയമം ഭേദഗതി ചെയ്യണമെന്ന് കാലാവധി പൂര്‍ത്തിയാക്കിയ മനുഷ്യാവകാശ കമ്മിഷന്‍ അംഗം ഡോ. എസ്. ബലരാമന്‍ ആവശ്യപ്പെട്ടു.
മനുഷ്യാവകാശ കമ്മിഷന് മുന്നില്‍ കെട്ടിക്കിടക്കുന്ന പരാതികളിന്മേല്‍ തീര്‍പ്പ് കല്പിക്കുന്നതിന്റെ കാലതാമസം ഒഴിവാക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്ന് ബലരാമന്‍ വ്യക്തമാക്കി. ഡിസംബര്‍ 15 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബലരാമന്‍.
മനുഷ്യാവകാശ കമ്മിഷന് മുന്നില്‍ 17,000ല്‍ ഏറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ പകുതിയോളം പരാതികളിന്മേല്‍ തീര്‍പ്പുണ്ടാക്കിയിട്ടുണ്ടെന്നും ബലരാമന്‍ അറിയിച്ചു.
മനുഷ്യാവകാശ കമ്മിഷന്‍ അംഗമായിരുന്ന കാലത്ത് തനിയ്ക്കെതിരെ വധഭീഷണിയുണ്ടായിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും തന്നെ സ്വാധീനിക്കാനായിട്ടില്ല- ബലരാമന്‍ പറഞ്ഞു.












Click it and Unblock the Notifications