വനിതാ ഡോക്ടറുടെ ജഡം കണ്ടെത്തി
തൃശൂര്‍: വനിതാ ഡോക്ടറുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ അച്ഛന്റെ ശവകുടീരത്തിന് സമീപം കണ്ടെത്തി. തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജിസ്റായ വീണ വിജയ(53)ന്റെ ജഡമാണ് ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്.
റിട്ട. അനസ്തറ്റിസ്റ്റ് ചാലക്കുടി മേലൂര്‍ കണക്കശേരി ഡോ.കെ.ആര്‍. വിജയന്റെ ഭാര്യയാണ് വീണ.
ടൗണിനടുത്ത് വെളിയന്നൂരിലുള്ള വീട്ടില്‍ രാവിലെ പാലുമായി എത്തിയ ആളാണ് വീണയുടെ ജഡം ആദ്യം കണ്ടത്. വീണയുടെ മുറിയില്‍ നിന്നും കണ്ടെടുത്ത കുറിപ്പില്‍ മരണത്തിന് ഉത്തരവാദി താന്‍ തന്നെയാണെന്ന് വീണ എഴുതിയിട്ടുണ്ട്.
ബാംഗ്ലൂരില്‍ എഞ്ചിനീയറായ അരുണും എഞ്ചിനീയറിംഗ് ബിരുദധാരിണി അനൂപയും മക്കളാണ്. ജില്ലാ രജിസ്ട്രാറായിരുന്ന കാരാട്ടുപറമ്പില്‍ പരേതനായ ഡോ.കെ.കെ. കേശവന്റെയും റിട്ട. ഡിഎംഒ ഡോ. കെ. സുമിത്രയുടെയും മകളാണ് വീണ.
ജഡത്തിന് സമീപത്ത് നിന്നും മണ്ണെണ്ണ നിറച്ച ക്യാനും കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications