ബ്ലാക്ക് മെയില്‍: മലയാളി യുവതി അറസ്റില്‍
ദില്ലി: ദില്ലിയിലെ ഒരു വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് ഒരു മലയാളി യുവതിയെ ദില്ലി പൊലീസ് അറസ്റ് ചെയ്തു.
50 ലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ട് ഫസല്‍ ഉര്‍ റഹ്മാന്‍ എന്നയാള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന വ്യാപാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് മലയാളിയായ ശാലിനി ജ്യോതി (29) പിടിയിലായത്.
ഫസല്‍ ഉര്‍ റഹ്മാന്‍ വ്യാപാരിക്ക് നല്‍കിയ ഒരു മൊബൈല്‍ ടെലഫോണ്‍ നമ്പര്‍ നേരത്തെയും ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. വ്യാപാരിക്ക് ഫസല്‍ നല്‍കിയ ഗള്‍ഫിലെ നമ്പറില്‍ ശാലിനി ബന്ധപ്പെടുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഫസല്‍ ഉര്‍ റഹ്മാന്റെ സഹായിയാണ് ശാലിനി ജ്യോതിയെന്ന് പൊലീസ് കരുതുന്നു.
തുടര്‍ന്ന് പൊലീസ് ശാലിനിയെ അറസ്റ് ചെയ്യുകയും ശാലിനിയുടെ വീട്ടില്‍ തിരച്ചില്‍ നടത്തുകയും ചെയ്തു. ഫസലുമായി ശാലിനി നടത്തിയ ഗൂഢാലോചനയുടെ തെളിവുകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അശ്ലീല ചിത്രങ്ങളും പൊലീസ് പിടിച്ചെടുത്തു.
1996 ല്‍ ശാലിനി ദുബൈയില്‍ ജോലിയ്ക്കായി പോയിരുന്നു. അവിടെ വച്ച് ബിജു കോശി എന്ന ഒരു മലയാളിയാണ് ഫൈസലിനെ പരിചയപ്പെടുത്തിയത്. ഇന്ത്യയിലെ സമ്പന്നരായ ആളുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ഫൈസല്‍ ശാലിനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി നല്ല തുകയും ഫൈസല്‍ വാഗ്ദാനം ചെയ്തിരുന്നു. ദില്ലിയിലേയ്ക്ക് താമസം മാറ്റുന്നതിന് മുമ്പ് ബാഗ്ലൂരിലായിരുന്നു ശാലിനി ജോലി ചെയ്തിരുന്നത്. അന്ന് താന്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമസ്ഥരുടെ വിവരങ്ങള്‍ ഫൈസലിന് കൈമാറിയതായി ശാലിനി പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications