കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്യൂണിസത്തിന്റേത് ക്രൂരമുഖം: സനൂസി

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ഹിറ്റ്ലറുടെ കാലത്തെ കിരാതവാഴ്ചയേക്കാള്‍ ക്രൂരമായ സ്ഥിതിയാണ് കമ്യൂണിസ്റ് ജ്യങ്ങളിലുണ്ടായിരുന്നതെന്ന് പ്രശസ്ത പോളിഷ് സംവിധായകനായ ക്രിസിസ്റോ സനൂസി.

ഹിറ്റ്ലറുടെ ആധിപത്യത്തിന്‍ കീഴില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍ പേര്‍ കമ്യൂണിസ്റ് ഭരണത്തിന്‍ കീഴില്‍ കൊല ചെയ്യപ്പെട്ടു. മനുഷ്യന്റെ വികസനത്തെ താഴോട്ടു കൊണ്ടുവരികയാണ് കമ്യൂണിസം പല രാജ്യങ്ങളിലും ചെയ്തത്. രണ്ട് കൊറിയകളുടെയും സ്ഥിതി നോക്കുക.

ഇപ്പോള്‍ ജനാധിപത്യവാദികളുടെ വേഷമണിഞ്ഞിരിക്കുന്ന മുന്‍ കമ്യൂണിസ്റുകളാണ് യൂറോപ്പിലെ ഏറ്റവും മോശപ്പെട്ട ഭരണാധികാരികള്‍. ഈ രാജ്യങ്ങളില്‍ പൊതുഖജനാവ് ദുരുപയോഗപ്പെടുത്തുന്നത് വളരെ സാധാരണമായി തീര്‍ന്നിരിക്കുന്നു.

കമ്യൂണിസ്റ് ഭരണകാലത്ത് പോളണ്ടില്‍ ക്രിസിസ്റോ കീസ്ലോവിസ്കിയ്ക്കും തനിയ്ക്കും സെന്‍സര്‍ഷിപ്പിന്റെ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ സോഷ്യലിസ്റ് കാലത്തില്‍ നിന്നുള്ള മാറ്റത്തിന്റെ വേളയില്‍ പത്തുകല്പനകളും ബ്ലൂ, റെഡ്, വൈറ്റ് പരമ്പരയും ഒരുക്കിയ കീസ്ലോവിസ്കിയിക്ക് കൂടുതല്‍ സ്വാതന്ത്യ്രം ലഭിച്ചു.

അമേരിക്കന്‍വത്കരണത്തെ ചെറുക്കാന്‍ ദേശീയ സിനിമയുണ്ടാവുന്നതാണ് നല്ലതെന്ന് സനൂസി സൂചിപ്പിച്ചു.

സിനിമയേക്കാള്‍ കൂടുതല്‍ ടിവി പരമ്പരകളോടാണ് തനിക്ക് ഇപ്പോള്‍ ആഭിമുഖ്യം. ടിവിയാണ് പുതിയ കാലത്തിന്റെ മാധ്യമമെന്നും ടിവി പരമ്പര നിര്‍മാണത്തിലാണ് താന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും സനൂസി പറഞ്ഞു.

സ്വിറ്റ്സര്‍ലാന്റിന്റെ സഹായത്തോടെ സിനിമകള്‍ നിര്‍മിക്കുന്നതിനുള്ള ജോര്‍ജിയ, അസര്‍ബൈജാന്‍, അര്‍മീനിയ എന്നീ രാജ്യങ്ങളുടെ ശ്രമങ്ങള്‍ ഏകോപിപ്പിക്കുകയാണ് താനിപ്പോള്‍ ചെയ്തുവരുന്നത്.

സനൂസിയുടെ ഹിഡ്ഡന്‍ ട്രഷര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു. ടിവി പ്രേക്ഷകരെ ഉദ്ദേശിച്ചാണ് താന്‍ ഈ ചിത്രം ഒരുക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X