കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിയിലായത് സദ്ദാം തന്നെ: ബുഷ്

  • By Staff
Google Oneindia Malayalam News

Saddam Husseinവാഷിംഗ്ടണ്‍: പിടിയിലായത് സദ്ദാം തന്നെയാണെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പ്രഖ്യാപിച്ചു. അതേ സമയം സദ്ദാം പിടിയിലായതുകൊണ്ട് മാത്രം ഇറാഖിലെ പ്രശ്നങ്ങള്‍ തീരുന്നില്ലെന്നും തീവ്രവാദത്തിനെതിരായ യുദ്ധം തുടരുമെന്നും പ്രത്യേക അഭിസംബോധനയില്‍ ബുഷ് പറഞ്ഞു.

സദ്ദാമിനെ ഇറാഖില്‍ തന്നെ വിചാരണ ചെയ്യുമോ അതോ പുറത്തേയ്ക്ക് കൊണ്ടുപോകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യം സുരക്ഷാകാരണങ്ങളാല്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് യുഎസ് സൈനിക വക്താവ് അറിയിച്ചു. നീണ്ട താടിവളര്‍ത്തിയ, അവശനായ സദ്ദാം ഹുസൈനെ വൈദ്യപരിശോധന നടത്തുന്ന വീഡിയോ ടേപ്പ് ലോകമെങ്ങുമുള്ള ടിവി ചാനലുകള്‍ ഡിസംബര്‍ 14 ഞായറാഴ്ച രാത്രി സംപ്രേഷണം ചെയ്തിരുന്നു.

ജനീവ കണ്‍വെന്‍ഷനിലെ ഉടമ്പടിപ്രകാരമുള്ള ചികിത്സ സദ്ദാമിന് ലഭിയ്ക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡ് പറഞ്ഞു. സദ്ദാമിനെ കിട്ടിയെന്നും അദ്ദേഹം ഇപ്പോള്‍ തടവുകാരനാണെന്നും ഇറാഖിലെ യുഎസ് ഗവര്‍ണറായ പോള്‍ ബ്രെമര്‍ ഡിസംബര്‍ 15 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യാതൊരു ചെറുത്തുനില്പുമില്ലാതെയാണ് സദ്ദാം പിടികൊടുത്തത്. ഒളിച്ചുതാമസിച്ചിരുന്ന തിക്രിത്തിലെ സെല്ലാറില്‍ അദ്ദേഹത്തിന്റെ കയ്യില്‍ കൈത്തോക്കുണ്ടായിരുന്നെങ്കിലും സദ്ദാം അത് ഉപയോഗിച്ചില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X