കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൈവ-രാസായുധങ്ങള്‍ ഇല്ല: സദ്ദാം

  • By Staff
Google Oneindia Malayalam News

Saddam Husseinവാഷിംഗ്ടണ്‍: ഇറാഖിന്റെ കയ്യില്‍ ജൈവരാസായുധങ്ങള്‍ ഇല്ലെന്ന് ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന്‍ പറഞ്ഞു. പിടിയിലായ ശേഷം യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് സദ്ദാം ഇക്കാര്യം പറഞ്ഞത്.

ഒരു യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ടൈം മാസിക റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. യുദ്ധത്തിലേക്ക് പോകാനായി യുഎസ് കെട്ടിച്ചമച്ചതാണ് ഇതെന്നും സദ്ദാം പറഞ്ഞു.

ബാഗ്ദാദ് വിമാനത്താവളത്തിനടുത്തുള്ള യുഎസ് കേന്ദ്രത്തിലെ ഒരു ഏകാന്തസെല്ലിലാണ് സദ്ദാം ഇപ്പോഴുള്ളത്. ചോദ്യം ചെയ്യുമ്പോള്‍ സദ്ദാം നിസ്സഹകരിയ്ക്കുകയാണെന്നും യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായും ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു. പല ചോദ്യങ്ങള്‍ക്കും സദ്ദാം മറുപടി പറയാന്‍ വിസമ്മതിച്ചു.

എന്തുണ്ട് വിശേഷം? എന്ന ചോദ്യത്തിന് സദ്ദാമിന്റെ മറുപടി നിഷേധാത്മമായിരുന്നു. എന്റെ ജനങ്ങള്‍ ബന്ധിതരായിരിക്കുമ്പോള്‍ ഞാന്‍ ദു:ഖിതനാണ് എന്നതായിരുന്നു സദ്ദാമിന്റെ മറുപടി. കുടിയ്ക്കാനായി വെള്ളം നല്കിയപ്പോള്‍ സദ്ദാമിന്റെ മറുപടി ഇതായിരുന്നു: ഞാന്‍ വെള്ളം കുടിച്ചാല്‍ പിന്നെ ബാത്ത്റൂമില്‍ പോകേണ്ടിവരും. എന്റെ ജനങ്ങള്‍ ബന്ധിതരായിക്കഴിയുമ്പോള്‍ എനിക്കെങ്ങിനെ കുളിമുറി ഉപയോഗിക്കാന്‍ കഴിയും?.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X