ബിഹാര്‍ നിയമസഭ അവിശ്വസ പ്രമേയം നാളെ ചര്‍ച്ച ചെയ്യും
പട്ന: ബിഹാര്‍ സര്‍ക്കാരിനെതിരെ പ്രധാന പ്രതിപക്ഷമായ എന്‍ ഡി എ സഖ്യം നല്‍കിയ അവിശ്വാസ പ്രമേയം ഡിസംബര്‍ 17 ബുധനാഴ്ച ചര്‍ച്ച ചെയ്യും.
ബുധനാഴ്ച വൈകീട്ട് തന്നെ അവിശ്വാസപ്രമേയം ആവശ്യമെങ്കില്‍ വോട്ടിനിടും. ഒറ്റ വരിയുള്ള അവിശ്വാസ പ്രമേയമാണ് പ്രതിപക്ഷം നല്‍കിയത്.
സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതിരിയ്ക്കുകയും ചെയ്യരുതാത്തത് ചെയ്യുകയും ചെയ്യുന്നതുകൊണ്ട് വിശ്വാസം നഷ്ടപ്പെട്ടിരിയ്ക്കുന്നു. - ഇതാണ് അവിശ്വാസ പ്രമേയത്തിലെ വരി.
ഡി ജി പി ഓജയെ സ്ഥാനത്ത് നിന്നും നീക്കിയതും സത്യേന്ദ്ര ദൂബെ എന്ന നാഷണല്‍ ഹൈവേ വകുപ്പില്‍ ജോലി ചെയ്തിരുന്ന എഞ്ചിനിയറുടെ വധവുമാണ് പ്രതിപക്ഷത്തെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്. അഴിമതിയ്ക്ക് വഴങ്ങാത്തതാണ് സത്യേന്ദ്ര ദൂബെയുടെ കൊലയ്ക്ക് കാരണമെന്ന് കരുതുന്നു.
241 പേരുള്ള നിയമസഭയില്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദളിന് വേണ്ട ഭൂരിപക്ഷം ഉണ്ട്. ആര്‍ ജെ ഡി യുടേയും സഖ്യകക്ഷികളുടേയും അംഗ സംഖ്യ 137 ആണ്. അതുകൊണ്ട് തന്നെ സര്‍ക്കാരിന് ഒന്നും സംഭവിയ്ക്കാനിടയില്ല. പക്ഷേ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഗ്രസ് ലാലുവിനെ പിന്തുണയ്ക്കുമോയെന്ന് പരീക്ഷിയ്ക്കുക മാത്രമാണ് എന്‍ ഡി എ സഖ്യത്തിന്റെ തന്ത്രം.












Click it and Unblock the Notifications