Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാന നിമിഷം എ ഒത്തുചേരല്‍ മാറ്റി

തിരുവനന്തപുരം: ആന്റണിയ്ക്ക് എതിരായ നീക്കമാണെന്ന് വിമര്‍ശനം ഉയരുമെന്ന് കരുതി തിങ്കളാഴ്ച കൂടാനിരുന്ന കരുണാകര വിരുദ്ധരുടെ അനൗപചാരിക ഒത്തുചേരല്‍ അവസാനനിമിഷം മാറ്റിവച്ചു.

ആന്റണി ഹൈകമാണ്ടിന്റെ മുന്നില്‍ മൃദൂ സമീപനം സ്വീകരിച്ചു എന്ന് എ വിഭാഗക്കാര്‍ക്ക് പരാതി ഉണ്ടായിരുന്നു. ഇത് എ ഗ്രൂപ്പിനുള്ളില്‍ ആശയ കുഴപ്പവും ഉണ്ടാക്കിയിട്ടുണ്ട്. ഈ ആശയ കുഴപ്പം കൂട്ടാനേ യോഗം സഹായിയ്ക്കുകയുള്ളു എന്നാണ് അവസാനം സംഘാടകര്‍ക്ക് തോന്നിയത്. മുരളിയെ മാറ്റിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ആലോചിയ്ക്കാനായിരുന്നു യോഗം.

ഈ യോഗം മാറ്റിവച്ചത് ഒരു വിജയമായിട്ടാണ് ഐ വിഭാഗം കാണുന്നത്.

എന്നാല്‍ കരുണാകരവിരുദ്ധപക്ഷത്തെ പ്രമുഖര്‍ നിലവിലുള്ള സ്ഥിതി ചര്‍ച്ചചെയ്യാനായി ചൊവാഴ്ച തലസ്ഥാനത്ത് ഒത്തുചേരുന്നുണ്ട്.

കെ.പി.സി.സി. പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മുരളിയെ എത്രയുംവേഗം മാറ്റണമെന്നാണ് കരുണാകരവിരുദ്ധ വിഭാഗങ്ങളുടെ പൊതുവികാരമെന്ന് അവര്‍ ഒരിക്കല്‍ക്കൂടി എ.കെ. ആന്റണിയെ അറിയിക്കും.

ഐ ഗ്രൂപ്പില്‍ നിന്ന് ഇനിയും ആളുകള്‍ എ വിഭാഗത്തില്‍ എത്തുമെന്നാണ് എ ക്കാരുടെ പ്രതീക്ഷ. അതിനായി കാത്തിരിയ്ക്കാനാണ് പല എ കാരും ആഗ്രഹിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+