Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ദിശാബോധമുണ്ടാക്കി: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കാന്‍ സാധിച്ചുവെന്നത് യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

ഡിസംബര്‍ 16 ചൊവാഴ്ച ഇന്ത്യന്‍ ലിബറല്‍ ഗ്രൂപ്പ് കേരളത്തിലെ സാമ്പത്തിക പരിഷ്കരണങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇപ്പോഴത്തെ ദിശയില്‍ വികസനം മുന്നോട്ടുപോവുകയാണെങ്കില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിലും കാലത്തിന് അനുസരിച്ചുള്ള നയമാറ്റമാണ് യുഡിഎഫ് സര്‍ക്കാര്‍ കൈകൊണ്ടത്. സ്വകാര്യ മേഖലയുടെയും പൊതുമേഖലയുടെയും വികസനം സമാന്തരമായി മുന്നോട്ടു കൊണ്ടുപോവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വികസനത്തോടുള്ള സമീപനത്തില്‍ ജനങ്ങളുടെ സമീപനത്തിലും മാറ്റമുണ്ടായിട്ടുണ്ട്- ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+