നടപടിക്ക് ഹൈക്കമാന്റിനുമേല്‍ സമ്മര്‍ദം
ദില്ലി: ഹൈക്കമാന്റിന്റെ മെല്ലെപ്പോക്ക് നയത്തില്‍ കോണ്‍ഗ്രസിലെ ഇരുവിഭാഗത്തിലും അസ്വസ്ഥത പടരുന്നു. അതേ സമയം അച്ചടക്ക നടപടി സ്വീകരിക്കാനും കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ. മുരളീധരനെ നീക്കുന്നതിനും ഹൈക്കമാന്റിന് മേല്‍ സമ്മര്‍ദമേറുകയാണ്.
കരുണാകരവിരുദ്ധ വിഭാഗത്തിലെ പ്രമുഖ നേതാക്കള്‍ ഡിസംബര്‍ 16 ചൊവാഴ്ച തിരുവനന്തപുരത്ത് യോഗം ചേരും. മുഖ്യമന്ത്രി എ. കെ. ആന്റണിയുമായും അവര്‍ കൂടിക്കാഴ്ച നടത്തും.
പ്രതിസന്ധി പരിഹരിക്കുന്നതിന് ചര്‍ച്ച തുടരേണ്ടതില്ലെന്നും ഹൈക്കമാന്റ് തീരുമാനം അറിയിച്ചാല്‍ മതിയെന്നുമുള്ള നിലപാടിലാണ് എ ഗ്രൂപ്പ് ഇപ്പോള്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഹൈക്കമാന്റിനെ നീക്കണമെന്ന ആവശ്യവുമായി ഹൈക്കമാന്റിന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് എ വിഭാഗം.
അച്ചടക്ക നടപടി സ്വീകരിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിക്ക് ഭാവിയില്‍ അപകടം ചെയ്യുമെന്ന് കരുണാകരവിരുദ്ധര്‍ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. മുരളിയ്ക്കെതിരെ നടപടി ഒഴിവാക്കുന്ന തീരുമാനത്തോട് സഹകരിക്കില്ലെന്നും അവര്‍ സൂചന നല്‍കിയിട്ടുണ്ട്.
അതിനിടെ ഡിസംബര്‍ 15 തിങ്കളാഴ്ച ചേരാനിരുന്ന കരുണാകരവിരുദ്ധരുടെ അനൗപചാരിക യോഗം അവസാന നിമിഷം മാറ്റിവച്ചു. യോഗം ആന്റണിയ്ക്കെതിരായ നീക്കമാണെന്ന ധാരണ പരന്നതിനെ തുടര്‍ന്നാണ് യോഗം വേണ്ടെന്നുവച്ചത്.












Click it and Unblock the Notifications