അവിശ്വാസത്തെ പിന്താങ്ങും: സിപിഎം
ദില്ലി: ആന്റണി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്താങ്ങുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അറിയിച്ചു.
സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സിപിഎം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും ദേശീയ രാഷ്ട്രീയത്തിലെ പുതിയ സ്ഥിതിഗതികളും ചര്‍ച്ച ചെയ്യാനാണ് പോളിറ്റ് ബ്യൂറോയുടെ യോഗം ചേര്‍ന്നത്. ജ്യോതിബസുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി. എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, ഇ. കെ. നായനാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നില്ല.
ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് യോഗം തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തുകയാണെങ്കില്‍ നേരിടാന്‍ സിപിഎം തയ്യാറാണെന്ന് യെച്ചൂരി അറിയിച്ചു.
അതേ സമയം കോണ്‍ഗ്രസിലെ വിമത വിഭാഗം അവിശ്വാസ പ്രമേയം കൊണ്ടുവന്നില്ലെങ്കില്‍ കേന്ദ്രനേതൃത്വവുമായി കൂടിയാലോചിച്ച് സംസ്ഥാന ഘടകം അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications