മാറാട്: പ്രക്ഷോഭം തുടങ്ങുമെന്ന് കുമ്മനം
കോഴിക്കോട്: മാറാട് കൂട്ടക്കൊലയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഡിസംബര്‍ 17 ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകണമെന്നും കുമ്മനം പറഞ്ഞു.
ഡിസംബര്‍ 16 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഒരു തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാഗികമായ സിബിഐ അന്വേഷണത്തിന് നിയമസാധുതയില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നടത്തിയിട്ടില്ല. ഇതുസംബന്ധിച്ച് അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം സര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
മാറാട് സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ നിന്ന് ഹിന്ദു സംഘടനകള്‍ പിന്നോക്കം പോവില്ല. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഡിസംബര്‍ 20ന് കോട്ടയത്ത് നടയ്ക്കും. യോഗത്തില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കും- കുമ്മനം വ്യക്തമാക്കി.












Click it and Unblock the Notifications