കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്ന കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

  • By Super
Google Oneindia Malayalam News

കൊച്ചി: മുന്ന വധക്കേസില്‍ ഗതാഗത കമ്മിഷണര്‍ കെ. പി. സോമരാജന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഈ ജാമ്യാപേക്ഷ ഡിസംബര്‍ 16 ചൊവാഴ്ച പരിഗണിയ്ക്കും.

തന്നെ സിബിഐ കേസിലുള്‍പ്പെടുത്തുമെന്ന ആശങ്കയുണ്ടെന്ന് ജാമ്യാപേക്ഷയില്‍ സോമരാജന്‍ വ്യക്തമാക്കി. സിബിഐ അഭിഭാഷകനായ എസ്. ശ്രീകുമാറിന് തന്നോട് ശത്രുതയുള്ളതിനാല്‍ തന്നെയും കേസില്‍ ഉള്‍പ്പെടുത്തി അറസ്റ് ചെയ്യാന്‍ നീക്കമുണ്ടാവുമെന്ന് സംശയിക്കുന്നതായി ജാമ്യാപേക്ഷയില്‍ പറഞ്ഞു. താന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ആയിരുന്നപ്പോള്‍ ഒരു കേസുമായി ബന്ധപ്പെട്ട് സിബിഐ അഭിഭാഷകനെ അറസ്റ് ചെയ്തതു മൂലമാണ് തന്നോട് ശത്രുത.

1992ല്‍ ഉത്തര മേഖലാ ഡിഐജിയായിരുന്നപ്പോള്‍ മുന്നയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലം മറ്റ് ഉദ്യോഗസ്ഥരോടൊപ്പം താന്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു.

കേസില്‍ അറസ്റിലായ പി. കെ. സുധീര്‍ തന്നെ പീഡിപ്പിക്കുകയും തനിയ്ക്കെതിരെ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ഈയിടെ ചില സിബിഐ ഇന്‍സ്പെക്ടര്‍മാര്‍ക്കെതിരെ പരാതി സമര്‍പ്പിച്ചിരുന്നു. തനിയ്ക്കെതിരെ കൃത്രിമ തെളിവുകള്‍ ചമയ്ക്കുന്നതിന് സിബിഐ സ്വീകരിക്കുന്ന രീതികളെ കുറിച്ച് സിബിഐ ഡയറക്ടര്‍ക്ക് ഡിജിപി വഴി താന്‍ പരാതി നല്‍കിയിരുന്നു. തന്നെ കേസില്‍ കുടുക്കാന്‍ ശ്രമമുണ്ടെന്ന് സംശയിക്കുന്നതിന് മതിയായ കാരണങ്ങളുള്ളതിനാലാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുന്നതെന്ന് സോമരാജന്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X