കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4000 ഡീലര്‍മാര്‍ പ്രതിസന്ധിയില്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ലോട്ടറി നിരോധനം മൂലം നാലായിരത്തോളം ഓണ്‍ലൈന്‍ ലോട്ടറി ഡീലര്‍മാര്‍ പ്രതിസന്ധിയിലായി.

ഒരു ലക്ഷം മുതല്‍ മൂന്നര ലക്ഷം രൂപ വരെ ഡിപ്പോസിറ്റ് നല്‍കിയാണ് ഡീലര്‍മാര്‍ ഓണ്‍ലൈന്‍ ലോട്ടറി ഏജന്‍സികള്‍ തുടങ്ങിയത്. ലോട്ടറി വില്പന നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ ഡിപ്പോസിറ്റായി നല്‍കിയ പണം തിരിച്ചുകിട്ടാതെ വിഷമത അനുഭവിക്കുകയാണ് ഡീലര്‍മാര്‍.

നൂറുകണക്കിന് ആളുകള്‍ക്ക് ഓണ്‍ലൈന്‍ ലോട്ടറി ഏജന്‍സികളിലൂടെ ജോലി ലഭിച്ചിരുന്നു. ഓണ്‍ലൈന്‍ ലോട്ടറി വില്പന നിരോധിച്ചതോടെ ഇവരുടെ തൊഴില്‍ നഷ്ടപ്പെട്ടു. നവംബര്‍ എട്ടിന് ശേഷം എല്ലാ ഓണ്‍ലൈന്‍ ലോട്ടറി ഏജന്‍സികളും പൂട്ടിക്കിടയ്ക്കുകയാണ്.

ഡിപ്പോസിറ്റുകള്‍ തിരിച്ചുകിട്ടാന്‍ ഡീലര്‍മാര്‍ ലോട്ടറി കമ്പനികളെ സമീപിച്ചെങ്കിലും അനുകൂലമായ പ്രതികരണമല്ല കമ്പനികളുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. കരാര്‍ പ്രകാരം ഡീലര്‍ഷിപ്പ് അവസാനിപ്പിക്കാന്‍ ഒരു മാസം മുമ്പ് കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കണം. നിരോധനം അടുത്തുതന്നെ നീക്കുമെന്നും വ്യാപാരം വീണ്ടും തുടരാനാവുമെന്നും പറഞ്ഞൊഴിയാനാണ് പല കമ്പനികളും ശ്രമിക്കുന്നത്.

അതേ സമയം ഓണ്‍ലൈന്‍ ലോട്ടറി ഏജന്‍സികള്‍ വ്യാപകമായതിന് ശേഷം അവ അടപ്പിയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തതിനെ ഓണ്‍ലൈന്‍ ലോട്ടറി ഡീലേഴ്സ് അസോസിയേഷന്‍ വിമര്‍ശിക്കുന്നു. ഓണ്‍ലൈന്‍ ലോട്ടറി വില്പന നിയമവിരുദ്ധമാണെങ്കില്‍ തമിഴ്നാട് സര്‍ക്കാരിനെ പോലെ അത് തുടക്കത്തില്‍ തന്നെ കേരളത്തിലും നിരോധിക്കാമായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X