കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാച്ചിമട: കൊക്കകോളയ്ക്കെതിരെ ഹൈക്കോടതി വിധി

  • By Staff
Google Oneindia Malayalam News

കൊച്ചി: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറി ഭൂഗര്‍ഭജലം സംഭരിക്കുന്നത് ഒരു മാസത്തിനുള്ളില്‍ നിര്‍ത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഒരു മാസത്തിന് ശേഷം കുഴല്‍ക്കിണറുകളിലൂടെ ഫാക്ടറി വെള്ളമൂറ്റുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പെരുമാട്ടി പഞ്ചായത്ത് അധികൃതരോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വെള്ളം സംഭരിക്കുന്നതിന് മറ്റ് സംവിധാനം ഏര്‍പ്പെടുത്താനാണ് ഫാക്ടറിക്ക് ഒരു മാസത്തെ സമയം അനുവദിച്ചിരിക്കുന്നത്.

പെരുമാട്ടി പഞ്ചായത്ത് സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ജസ്റിസ് കെ. ബാലകൃഷ്ണന്‍ നായരാണ് വിധി പുറപ്പെടുവിച്ചത്. ഫാക്ടറിക്ക് പഞ്ചായത്ത് അനുമതി നിഷേധിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനാനുവാദം നല്‍കിയതിനെതിരെയാണ് പെരുമാട്ടി പഞ്ചായത്ത് അധികൃതര്‍ ഹര്‍ജി നല്‍കിയത്. ഫാക്ടറിയുടെ പ്രവര്‍ത്തനാനുമതി സംബന്ധിച്ച് കൊക്ക കോള കമ്പനി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

എം. രാംകുമാറാണ് പെരുമാട്ടി പഞ്ചായത്തിന് വേണ്ടി ഹൈക്കോടതിയില്‍ കേസ് വാദിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X