കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമവേദം സിഡിയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: സാമവേദത്തിന്റെ പൂര്‍ണരൂപം ഉള്‍പ്പെടുത്തിയ വീഡിയോ സിഡി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പുറത്തിറക്കും.

രണ്ട് വര്‍ഷം മുമ്പ് സാമവേദത്തിന്റെ ഓഡിയോ-വീഡിയോ കസെറ്റ് കാലടി സര്‍വകലാശാല പുറത്തിറക്കിയിരുന്നു. ഇതിന്റെ പരിഷ്കരിച്ച രൂപമാണ് ഇപ്പോള്‍ പുറത്തിറക്കിയ വീഡിയോ സിഡി.

പരിഷ്കരിച്ച രൂപത്തില്‍ ചിത്രങ്ങളും ഉള്‍പ്പെടുത്തും. പരിഷ്കരിച്ച സിഡി അടുത്തു തന്നെ പുറത്തിറയ്ക്കുമെന്ന് സര്‍വകലാശാലയിലെ വേദപഠന വിഭാഗത്തിലെ സി. എം. നീലകണ്ഠന്‍ നമ്പൂതിരി പറഞ്ഞു.

അഞ്ച് വേദപണ്ഡിതരുടെ വേദപാഠമാണ് സിഡിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമവേദം മന്ത്രിയ്ക്കുന്ന ജൈമിനീയ ശൈലിയില്‍ പെട്ട അവശേഷിയ്ക്കുന്ന അഞ്ച് പണ്ഡിതരാണിവര്‍. സംസ്കൃതരൂപത്തോടൊപ്പം ഇംഗ്ലീഷിലുള്ള വിവര്‍ത്തനവും ഒരു ഇന്ത്യന്‍ ഭാഷയിലുള്ള വിവര്‍ത്തനവും സിഡിയിലുണ്ട്. തൃശൂരിലെ പാഞ്ഞാളിലെ അഞ്ച് പണ്ഡിതര്‍ വേദമന്ത്രങ്ങള്‍ ചൊല്ലുന്നതാണ് സിഡിയിലുള്ളത്.

സിഡിക്ക് രണ്ട് ഭാഗങ്ങളുണ്ട്. ആദ്യഭാഗത്തില്‍ സാമവേദ പാഠവും(70 മണിക്കൂര്‍ നേരം) രണ്ടാമത്തെ ഭാഗത്തില്‍ അതിരാത്ര, സോമയാഗങ്ങളില്‍ ചൊല്ലുന്ന സാമസ്തുതികളും പ്രാര്‍ഥനകളും(25 മണിക്കൂര്‍ നേരം) ഉള്‍പ്പെടുത്തിയിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ സിഡികള്‍ നല്‍കുകയുള്ളൂ. ആയിരം രൂപയാണ് സിഡിയ്ക്ക് വില.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X