കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടി--ആന്റണി രഹസ്യചര്‍ച്ച

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി രഹസ്യചര്‍ച്ച നടത്തി. വിമതര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച് ആന്റണി അയഞ്ഞ നിലപാട് സ്വീകരിക്കുന്നതില്‍ കരുണാകര വിരുദ്ധര്‍ക്കുള്ള ആശങ്ക അറിയിക്കാനാണ് ഉമ്മന്‍ചാണ്ടി ആന്റണിയെ കണ്ടത്.

ഡിസംബര്‍ 15 തിങ്കളാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ വച്ചാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. കാല്‍ മണിക്കൂറോളം മാത്രമേ ചര്‍ച്ച നീണ്ടുനിന്നുള്ളൂ.

പാര്‍ട്ടിയില്‍ വിമതപ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന നിലപാടില്‍ നിന്ന് തങ്ങള്‍ ഒരു തരത്തിലും പിന്നോക്കം പോവില്ലെന്ന് ഉമ്മന്‍ചാണ്ടി ആന്റണിയോട് വ്യക്തമാക്കി.

വിമതര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കമാന്റിനോട് ആന്റണി ആവശ്യപ്പെട്ടില്ലെന്ന വാര്‍ത്ത കരുണാകര വിരുദ്ധര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ആന്റണിയുടെ നിലപാടില്‍ തങ്ങള്‍ക്കുള്ള ആശങ്ക അറിയിക്കാന്‍ കരുണാകര വിരുദ്ധര്‍ നിയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടി ആന്റണിയെ കണ്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X