മലയാളിയുടെ പരാതി: അഴിമതി പുറത്തായി
ബാംഗ്ലൂര്‍: ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ സൊസൈറ്റിയില്‍ ജോലി നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന മലയാളിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സംഭവത്തെ കുറിച്ചുള്ള തുടര്‍ അന്വേഷണം സിബിഐ നടത്തും.
തൃശൂര്‍ സ്വദേശിയായ സെന്തില്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐയും എച്ച് എ എല്‍ വിജിലന്‍സ് വിഭാഗവും ചേര്‍ന്ന് അഴിമതി പുറത്തുകൊണ്ടുവന്നത്. കോഴ നല്‍കിയാല്‍ എച്ച്എഎല്ലില്‍ ജോലി നല്‍കാമെന്ന് സെന്തില്‍കുമാറിന്റെ രക്ഷിതാക്കളോട് എച്ച്എഎല്ലിലെ ചില ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തെന്നായിരുന്നു പരാതി.
സിബിഐയും വിജിലന്‍സ് വിഭാഗവും ചേര്‍ന്ന് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് എച്ച് എ എല്‍ ഫൗണ്ട്റി ആന്റ് ഫോര്‍ജ് ഡിവിഷന്‍ ഡെപ്യൂട്ടി മാനേജര്‍ സി. രഘുനാഥനും ഭാരത് ഇലക്ട്രോണിക്സിലെ മുന്‍ ജീവനക്കാരനായ കെ. എ. പരമേശ്വരനും അറസ്റിലായി.
ഡെപ്യൂട്ടി മാനേജര്‍ സി. രഘുനാഥനില്‍ നിന്നും അഴിമതിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ പിടിച്ചെടുത്തതായി എച്ച് എ എല്‍ ചെയര്‍മാന്‍ എന്‍. ആര്‍. മൊഹന്തി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രഘുനാഥനെ പിരിച്ചുവിട്ടേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇനി തുടര്‍ അന്വേഷണം നടത്തുന്നത് സിബിഐ ആയിരിക്കും.












Click it and Unblock the Notifications