ആന്ധ്രയിലെ ചുഴലിക്കാറ്റ്: മരണം 31 ആയി
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 31 ആയി. ഗുണ്ടുര്‍, കൃഷ്ണ ജില്ലകളിലാണ് പ്രധാനമായും ചുഴലിക്കാറ്റ് ദുരന്തം വിതച്ചത്.
ശക്തമായ ചുഴലിക്കാറ്റില്‍ ആന്ധ്രയിലെ തുറമുഖ മേഖലയിലെ ജീവിതം താറുമാറായി. ടെലഫോണ്‍, വൈദ്യുതി ബന്ധങ്ങള്‍ വിഛേദിക്കപ്പെട്ടു. ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ ചന്ദ്രബാബു നായിഡു ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കനത്ത മഴയില്‍ വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് മരണസംഖ്യ ഉയര്‍ന്നത്. മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ വേഗതയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ദുരന്തത്തിന് ആക്കം കൂട്ടി.
നാനൂറിലേറെ പ്രത്യേക സംഘങ്ങളെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications