Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂറുമാറ്റ നിയമഭേദഗതി പാസ്സാക്കി

ന്യൂഡല്‍ഹി: കൂറുമാറ്റക്കാരെ അയോഗ്യരാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. മന്ത്രിസഭയുടെ വലിപ്പം സഭയുടെ പതിനഞ്ച് ശതമാനത്തിലധികം പാടില്ലെന്നും ഈ ഭേദഗതിയില്‍ പറയുന്നുണ്ട്.

കൂറുമാറിയവരെ അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കും വരെ അയോഗ്യരാക്കാനും ബില്ലില്‍ വ്യവസ്ഥ ഉണ്ട്. ഭരണഘടനയുടെ തൊണ്ണൂറ്റിയേഴാം ഭേദഗതിയാണിത്. ലോക്സഭ ബില്‍ ഡിസംബര്‍ 16 ചൊവാഴ്ചയാണ് പാസ്സാക്കിയത്.

ഈ നിയമത്തിന്റെ വിജ്ഞാപനം പുറത്തു വന്ന് ആറ് മാസത്തിനുള്ളില്‍ മന്ത്രിസഭയുടെ എണ്ണം നിയമത്തിന് അനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും നിജപ്പെടുത്തണമെന്ന് ബില്ലവതരിപ്പിച്ച നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പാര്‍ട്ടികളില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് ബില്ലിലെ വ്യവസ്ഥകള്‍ ബാധകമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ബില്‍ ഏകകണ്േഠനയാണ് പാസാക്കിയതം. 421 പേരാണ് ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്.

മെയ് മാസത്തെ സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ഭേദഗതി ബില്ലില്‍ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്‍ററി സ്ഥിരം സമിതി നിര്‍ദ്ദേശിച്ച മാറ്റങ്ങളും ഉള്‍പ്പെടുത്തിയ ബില്ലാണ് ചൊവാഴ്ച അവതരിപ്പിച്ചത്.

കൂറുമാറ്റത്തെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ടവര്‍ മന്ത്രിയായോ ഏതെങ്കിലും രാഷ്ട്രീയ പദവികളിലോ നിയമിക്കപ്പെടുന്നത് തടയാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ ജയിച്ചു വന്നാല്‍ മാത്രമേ നിയമനത്തിന് അര്‍ഹതയുള്ളൂ.

നിയമം അനുസരിച്ച് കേന്ദ്ര മന്ത്രിസഭയുടെ എണ്ണം ലോക്സഭയിലെ അംഗങ്ങളുടെ എണ്ണത്തിന്‍െറ പതിനഞ്ച് ശതമാനമായിരിക്കും. ചെറിയ സംസ്ഥാനങ്ങളില്‍, 12 മന്ത്രിമാരില്‍ കൂടുതല്‍ പാടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+