എ ഗ്രൂപ്പ്-ലീഗ് നേതാക്കള്‍ ആന്റണിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: എ വിഭാഗക്കാര്‍ നടത്താനിരുന്ന യോഗം മാറ്റിവച്ചതിന് പിന്നാലേ എ വിഭാഗം നേതാക്കള്‍ ആന്റണിയെ കണ്ട് രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
നേതാക്കള്‍ വെവേറെ ആയാണ് ആന്റണിയുമായി ചര്‍ച്ച നടത്തിയത്. ഇതിന് പുറമേ ലീഗ് നേതാക്കളും ആന്റണിയുമായി രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടി, നാലകത്ത് സൂപ്പി, ചെര്‍ക്കളം അബ്ദുള്ള എന്നീ മന്ത്രിമാരും ആന്റണിയെക്കണ്ട് ആശയവിനിമയം നടത്തി.
യു.ഡി.എഫ്. കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, മന്ത്രി കെ.എം. മാണി എന്നിവരുമായും ചര്‍ച്ച നടത്തിയിരുന്നു.
കോണ്‍ഗ്രസില്‍ അച്ചടക്കം പാലിയ്ക്കാത്തവര്‍ക്കെതിരെ നടപടി വേണ്ട എന്ന് എ.കെ. ആന്റണി നിലപാട് എടുക്കുന്നു എന്ന ധാരണ പരന്നിരുന്നു. ഇതിനെതിരായ വികാരം എ വിഭാഗം പ്രകടിപ്പിയ്ക്കാനാണ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടതെന്ന് കരുതുന്നു. താന്‍ അച്ചടക്കനടപടിക്ക് എതിരാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആന്റണി അവരെ അറിയിച്ചതായാണ് സൂചന.
കരുണാകര വിരുദ്ധര്‍ പദ്ധതിയിട്ടിരുന്ന യോഗം ചൊവാഴ്ചയും നടന്നില്ല. എന്നാല്‍ വിവിധ കരുണാകര വിരുദ്ധ നേതാക്കന്മാര്‍ അനൗപചാരികമായ ചര്‍ച്ചകള്‍ നടത്തി.












Click it and Unblock the Notifications