വിധിയ്ക്കെതിരെ കൊക്ക കോള ഹര്‍ജി നല്‍കും
ദില്ലി: പ്ലാച്ചിമടയിലെ ഫാക്ടറി കുഴല്‍ക്കിണറുകളിലൂടെ ഭൂഗര്‍ഭജലം എടുക്കുന്നത് ഒരു മാസത്തിനകം നിര്‍ത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കൊക്ക കോള ഹര്‍ജി നല്‍കും.
കൊക്ക കോളയുടെ ദില്ലിയിലെ ആസ്ഥാനത്തു നിന്ന് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ലാണ് ഇക്കാര്യം അറിയിച്ചത്.
പ്ലാച്ചിമടയിലെ പ്ലാന്റ് ഭൂഗര്‍ഭജലം അമിതമായി ഊറ്റിയെടുക്കുന്നില്ലെന്ന് വാര്‍ത്താ കുറിപ്പില്‍ അവകാശപ്പെട്ടു. കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിന്റെയും സംസ്ഥാന ഭൂഗര്‍ഭജല വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ കമ്പനിയുടെ നിലപാടിനെ സാധൂകരിക്കുന്നതാണെന്ന് വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
പ്ലാച്ചിമടയിലെ ഫാക്ടറിയുടെ പ്രവര്‍ത്തനാനുമതി സംബന്ധിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നിലിരിക്കുന്ന ഹര്‍ജി മേല്‍ ഡിസംബര്‍ 18ന് വാദം കേള്‍ക്കും.












Click it and Unblock the Notifications