സമ്പാദ്യ പദ്ധതി: കുടുംബശ്രീയുമായി സഹകരിക്കും
തിരുവനന്തപുരം: ദേശീയ സമ്പാദ്യ പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളുടെ സഹായം തേടുമെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ അറിയിച്ചു.
കുടുംബശ്രീയ്ക്കും ദേശീയ സമ്പാദ്യ വകുപ്പിനും ഒരു പോലെ ഇത് ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ദേശീയ സമ്പാദ്യ വകുപ്പിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയ സമ്പാദ്യ ഓഫീസര്‍മാരോട് വിദേശ മലയാളികളില്‍ നിന്നും നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിബ്രവരിയോടെ 5500 കോടിയുടെ നിക്ഷേപം ഉദ്യോഗസ്ഥര്‍ സമാഹരിക്കണം. ദേശീയ സമ്പാദ്യ പദ്ധതികളുടെ കീഴിലായി നവംബര്‍ വരെ 2627 കോടി സമാഹരിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയ്ക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications