കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈസൂര്‍ കല്യാണം ഇപ്പോഴും വ്യാപകം

  • By Staff
Google Oneindia Malayalam News

നിലമ്പൂര്‍: ഒട്ടേറെ ദുരനുഭവങ്ങളുണ്ടായിട്ടും മൈസൂര്‍ കല്യാണം എന്ന പേരിലറിയപ്പെടുന്ന വിവാഹങ്ങള്‍ നിലമ്പൂര്‍ മേഖലയില്‍ വ്യാപകമായി തുടരുന്നു.

നോമ്പ് കാലം കഴിഞ്ഞതോടെ നിലമ്പൂര്‍ മേഖലയില്‍ മൈസൂര്‍ കല്യാണങ്ങളുടെ തിരക്കുകളാണ്. മൈസൂര്‍, ബാംഗ്ലൂര്‍, മാണ്ഡ്യ പ്രദേശങ്ങളില്‍ നിന്നെത്തുന്ന പുരുഷന്മാര്‍ വരന്മനാരാവുന്ന വിവാഹങ്ങളാണ് മൈസൂര്‍ കല്യാണം എന്ന പേരിലറിയപ്പെടുന്നത്.

മൈസൂര്‍ കല്യാണങ്ങളേറെയും പെണ്‍കുട്ടികള്‍ക്ക് ദുരനുഭവങ്ങളുണ്ടാക്കിയിട്ടും ഇത് ഇപ്പോഴും ഈ മേഖലയില്‍ തുടരുകയാണ്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിയുമ്പോള്‍ സ്ത്രീധനവും ആഭരണങ്ങളും കൈക്കലാക്കി പെണ്‍കുട്ടികളെ ഭര്‍ത്താക്കന്മാര്‍ തിരിച്ചയച്ച ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. വ്യാജ മേല്‍വിലാസവും മറ്റും നല്‍കി ദല്ലാള്‍മാര്‍ വഴിയെത്തുന്ന വരന്‍മാര്‍ പെണ്‍കുട്ടികളുടെ ജീവിതം ദുരിതത്തിലേക്ക് വലിച്ചെറിയുകയാണ് പതിവ്.

താരതമ്യേന കുറഞ്ഞ സ്ത്രീധനം നല്‍കിയാല്‍ മതിയെന്നതാണ് മൈസൂര്‍ കല്യാണങ്ങള്‍ വ്യാപകമാവുന്നതിനുള്ള കാരണം. എന്നാല്‍ വിവാഹം കഴിഞ്ഞ് കുട്ടികളായ സ്ത്രീകള്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് തങ്ങളുടെ വീട്ടില്‍ തന്നെ കഴിയേണ്ടിവരുന്ന സ്ഥിതിയിലാവുന്നു. മൈസൂര്‍ കല്യാണങ്ങളില്‍ 98 ശതമാനവും പരാജയമാണെന്നാണ് നാട്ടുകാര്‍ തന്നെ പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X