Get Updates
Get notified of breaking news, exclusive insights, and must-see stories!

നക്സ്സല്‍ പ്രസ്ഥാനങ്ങള്‍ ലയന നീക്കത്തില്‍

ബാംഗ്ലൂര്‍: ് ഏറ്റവും ബഹുജന അടിത്തറയുള്ള നക്സല്‍ബാരി പ്രസ്ഥാനമായ സി.പി.ഐ (എം.എല്‍) റെഡ് ഫ്ലാഗ് പേരുമാറ്റത്തിനൊരുങ്ങുന്നു. സി.പി.ഐ (എം.എല്‍) എന്ന ചുരുക്കപേരാണ് പുതിയതായി സ്വീകരിക്കുക. ബാംഗ്ലൂരില്‍ നടക്കുന്ന പാര്‍ട്ടി ആറാം അഖിലേന്ത്യാ സമ്മേളനത്തില്‍ ഇതിനുള്ള പ്രമേയം അവതരിപ്പിയ്ക്കും. ഈ അഗീകരിയ്ക്കലിന് ശേഷം മാത്രമേ ഇതം ഔദ്യോഗികമായി ഉപയോഗിയ്ക്കുകയുള്ളു.

ബാംഗ്ലൂരില്‍ ഡിസംബര്‍ 20 മുതല്‍ 24 വരെ നടക്കുന്ന സി.പി.ഐ. (എം.എല്‍) റെഡ് ഫ്ലാഗിന്‍െറ ആറാം അഖിലേന്ത്യാ സമ്മേളനം നക്സല്‍ബാരി പ്രസ്ഥാനങ്ങളുടെ ഐക്യ നിര കെട്ടിപ്പടുക്കുവാനുള്ള ഒരു പദ്ധതിയ്ക്ക് തുടക്കമിടുന്നുണ്ട്. മറ്റ് ചില നക്സല്‍ബാരി പ്രസ്ഥാനങ്ങള്‍ ഈ പാര്‍ട്ടിയില്‍ ലയിയ്ക്കാനും സാദ്ധ്യതയുണ്ട്.

കനു സന്യാലിന്‍െറ സി.ഒ.ഐ (എം.എല്‍), സി.പി.ഐ (എം.എല്‍) യൂണിറ്റി ഇനിഷ്യേറ്റീവ് എീ നക്സല്‍ബാരി പ്രസ്ഥാനങ്ങളാണ് സി.പി.ഐ (എം.എല്‍) റെഡ് ഫ്ലാഗില്‍ ലയിക്കാന്‍ സാദ്ധ്യത. മൂന്നു പാര്‍ട്ടികള്‍ തമ്മിലുള്ള ലയനത്തിനു ശേഷമാകും പുതിയ പേര് സ്വീകരിക്കുത്.

റെഡ് ഫ്ലാഗില്‍ ഏതാനും സമാനചിന്താഗതികളുള്ള പ്രസ്ഥാനങ്ങളെകൂടി ലയിപ്പിക്കുത് സംബന്ധിച്ചും പുതിയ പേര് സ്വീകരിക്കുത് സംബന്ധിച്ചും ദേശീയ സെക്രട്ടറി കെ.എന്‍. രാമചന്ദ്രന്‍ അടുത്ത സഹപ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്തിയിരുുന്നു. ലയനനീക്കത്തെ ഏതാണ്ട് മുഴുവന്‍ സഹപ്രവര്‍ത്തകരും പിന്താങ്ങിയെങ്കിലും പേരുമാറ്റ കാര്യത്തില്‍ പൂര്‍ണ്ണ യോജിപ്പിലെത്താന്‍ കഴിയാത്തതിനാല്‍ ആറാം പാര്‍ട്ടി കോഗ്രസില്‍ ചര്‍ച്ച ചെയ്തശേഷം പേരുമാറ്റം നടപ്പാക്കാന്‍ തീരുമാനിച്ചു.

കെ.വേണുവും കെ.എന്‍. രാമചന്ദ്രനും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്ന നക്സല്‍ പ്രസ്ഥാനമായിരുന്നു സി.പി.ഐ (എം.എല്‍). പിന്നീട് കെ. വേണുവുമായി വഴി പിരിഞ്ഞ രാമചന്ദ്രനാണ് സി.പി.ഐ. (എം.എല്‍) റെഡ് ഫ്ലാഗ് രൂപീകരിച്ചത്.

പി സി ഉണിച്ചെക്കന്റെ നേതൃത്ത്വത്തിലുള്ള സംഘം സി.പി.ഐ (എം.എല്‍) റെഡ് ഫ്ലാഗിന്‍െറ ദേശീയ നേതൃത്വവുമായി അകന്ന് നില്‍ക്കുകയാണ്. അപ്പോള്‍ പേര് മാറ്റം അംഗീകരിയ്ക്കാതെ ഇതേ പേരില്‍ തന്നെ പി.സി. ഉണ്ണിച്ചെക്കന്‍െറ സംഘം തുടര്‍ന്നാല്‍ അത് സംഘടനയ്ക്ക് നല്ലതാകില്ലെന്നാണ് പേര് മാറ്റത്തെക്കുറിച്ച് സംശയം പ്രകടിപ്പിയ്ക്കുന്നവരുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+