ചോദ്യപേപ്പര്‍ ചോര്‍ച്ച: ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ എല്‍ ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് നടത്തിയ പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
മുഖ്യമന്ത്രി എ. കെ. ആന്റണിയും പിഎസ്സി അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനമായത്. പിഎസ്സിയുടെ വിജിലന്‍സ് വിഭാഗം സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
ക്രൈംബ്രാഞ്ച് ഐജി മഹേഷ്കുമാര്‍ സിംഗ്ലെയ്ക്കാണ് അന്വേഷണ ചുമതല. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികളെടുക്കാന്‍ വിജിലന്‍സ് ഐജി സിബി മാത്യുവിനെയും ചുമതലപ്പെടുത്തി.












Click it and Unblock the Notifications