Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡ് സുരക്ഷാ അതോറിറ്റി രൂപീകരിക്കും

തിരുവനന്തപുരം: റോഡ് സുരക്ഷാ അതോറിറ്റി രൂപീകരിക്കുന്നതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഡിസംബര്‍ 17 ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.

റോഡപകടങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ നിയന്ത്രിക്കാനായാണ് റോഡ് സുരക്ഷാ അതോറിറ്റി രൂപീകരിക്കുന്നത്. റോഡ് സുരക്ഷയ്ക്കു വേണ്ട എല്ലാ നടപടികളും ഈ അതോറിറ്റി കൈക്കൊള്ളും. വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനും അതോറിറ്റിയുടെ ഭാഗത്തു നിന്ന് നടപടികളുണ്ടാവും.

വാഹനമുടമകളില്‍ നിന്ന് വര്‍ഷത്തില്‍ സെസ്, ലെവി തുടങ്ങിയവ റോഡ് സുരക്ഷയ്ക്കായി ഈടാക്കും. റോഡ് സുരക്ഷയ്ക്കായി ഒരു ഫണ്ട് രൂപീകരിക്കും.

പാട്ടക്കൃഷിയ്ക്കായി ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. തോട്ടം കോര്‍പ്പറേഷന്റെ ഭൂമി പാട്ടത്തിന് കൊടുത്ത നടപടിയെ കുറിച്ച് അന്വേഷിക്കും. ഈ നടപടി റദ്ദാക്കിയിട്ടുണ്ട്. ക്രിസ്തുമസിന് ഈ വര്‍ഷവും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ച് കിലോ അരി സൗജന്യമായി നല്‍കും.

യുഡിഎഫ് സര്‍ക്കാരിന് കീഴില്‍ ഭരണത്തിന്റെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുവാന്‍ താത്പര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+