Get Updates
Get notified of breaking news, exclusive insights, and must-see stories!

സദ്ദാം ബീച്ചില്‍ ഇനി യുഎസ് ഉത്പന്നങ്ങളില്ല

കൊച്ചി: കേരളത്തിലെ സദ്ദാം കടപ്പുറംഎന്നറിയപ്പെടുന്ന ഗ്രാമം സദ്ദാം ഹുസൈനെ യുഎസ് ഉദ്യോഗസ്ഥര്‍ അറസ്റ് ചെയ്തതിനോടുള്ള പ്രതിഷേധത്തിലാണ്. തങ്ങളുടെ ആരാധനാപുരുഷനെ പിടികൂടിയ അമേരിക്കയോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതിന് യുഎസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുകയാണ് ഗ്രാമവാസികള്‍. തൃശൂര്‍ ജില്ലയിലാണ് ഈ കടപ്പുറം.

മത്സ്യത്തൊഴിലാളികള്‍ പ്രധാനമായും താമസിക്കുന്ന സദ്ദാം കടപ്പുറം ആ പേരിലറിയപ്പെടാന്‍ തുടങ്ങിയത് 1991ലെ ഗള്‍ഫ് യുദ്ധക്കാലത്താണ്. സദ്ദാമിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാട്ടുകാര്‍ തങ്ങളുടെ ഗ്രാമത്തിന് സദ്ദാമിന്റെ പേരിടുകയായിരുന്നു.

ഗ്രാമത്തിലുള്ളവര്‍ അമേരിക്കന്‍ ഉത്പന്നങ്ങളായ കൊക്ക കോള, പെപ്സി തുടങ്ങിയ പാനീയങ്ങളും വസ്ത്രങ്ങളും ഇലക്ട്രോണിക് സാധനങ്ങളും ഇനിമുതല്‍ വാങ്ങില്ലെന്ന് സദ്ദാം ഹുസൈന്‍ വോളണ്ടറി ട്രസ്റിന്റെ നേതാവ് മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ഞങ്ങളുടെ വീടുകളിലെ യുഎസ് ഉത്പന്നങ്ങള്‍ ശേഖരിച്ച് കടലിലെറിയും. ഗള്‍ഫ് യുദ്ധക്കാലം തൊട്ട് ഞങ്ങള്‍ സദ്ദാമിന് വേണ്ടി പ്രാര്‍ഥിക്കുകയാണ്. അമേരിക്ക ഇറാക്ക് തകര്‍ത്തു. എന്നാല്‍ സദ്ദാം എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാവും- മുഹമ്മദ് ബഷീര്‍ പറഞ്ഞു.

സദ്ദാമിനെ യുഎസ് സൈനികര്‍ പിടികൂടിയ ഡിസംബര്‍ 14 ഞായറാഴ്ച ഇറാക്കിന്റെ ദേശീയ പതാക സദ്ദാം ഗ്രാമത്തില്‍ പലയിടത്തും കാണാമായിരുന്നു.

ഈയിടെ ഇറാക്ക് എന്ന പേരില്‍ ഒരു ബോട്ട് സദ്ദാം കടപ്പുറ നിവാസികള്‍ ഉണ്ടാക്കിയിരുന്നു. പല മത്സ്യത്തൊഴിലാളികളും ബാഗ്ദാദ്, ബസ്ര തുടങ്ങിയ ഇറാക്കി നഗരങ്ങളുടെ പേരുകളാണ് തങ്ങളുടെ തോണികള്‍ക്കിട്ടിരിക്കുന്നത്.

സദ്ദാം ഗ്രാമത്തിലെ ഒട്ടേറെ പേര്‍ ഇറാക്ക് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് പലരും ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയത് പല കുടുംബങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+