കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലെയ്ന്‍സ് കോണ്‍ഹില്‍ കേരളത്തില്‍

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് ഇന്‍ഷ്വറന്‍സ് കമ്പനിയായ അലെയ്ന്‍സ് കോണ്‍ഹില്‍ കേരളത്തില്‍ ഓഫീസ് സ്ഥാപിക്കും.

തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന ഓഫീസ് ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കും. 50 ജീവനക്കാരായിരിക്കും തിരുവനന്തപുരത്തെ ഓഫീസിലുണ്ടാവുക. തുടക്കത്തില്‍ അഞ്ച് പ്രൊജക്ടുകളുടെ പ്രവര്‍ത്തനം ആരംഭിക്കും.

അലെയ്ന്‍സ് കോണ്‍ഹില്ലിന്റെ സഹോദരസ്ഥാപനമായ കോണ്‍ഹില്‍ ഡയറക്ടും പ്രമുഖ ബാങ്കായ ബാര്‍ക്ലേസും ഇന്ത്യയില്‍ ഓഫീസുകള്‍ തുടങ്ങുന്നുണ്ട്. അലയന്‍സ കോണ്‍ഹില്ലിന്റെ ഇന്ത്യന്‍ ഉപശാഖയായ അലയന്‍സ് കോണ്‍ഹില്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് 2005 ഓടെ ഇന്ത്യയില്‍ 400 പേരെ നിയമിക്കും.

അതേ സമയം കമ്പനി ഇന്ത്യയില്‍ ഓഫീസുകള്‍ തുടങ്ങുന്നതു മൂലം ബ്രിട്ടനിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കില്ലെന്നം കോണ്‍ഹില്‍ ഡയറക്ട് ഡിവിഷണല്‍ മാനേജര്‍ അല്ലന്‍ ട്രുമാന്‍ അറിയിച്ചു.

അതേ സമയം ബാര്‍ക്ലെയ്സ് ബാങ്ക് അവരുടെ 500 തൊഴിലവസരങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X