Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയയുടെ അപേക്ഷ: കര്‍ണാടകത്തിന് നോട്ടീസ്

ദില്ലി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന രണ്ട് കേസുകളിന്മേലുള്ള വിചാരണ ബാംഗ്ലൂരില്‍ നിന്ന് പോണ്ടിച്ചേരിയിലേക്ക് മാറ്റണമെന്ന അപേക്ഷയിന്മേല്‍ സുപ്രിം കോടതി കര്‍ണാടക സര്‍ക്കാരിന് നോട്ടീസയച്ചു. ഇത് സംബന്ധിച്ച് കര്‍ണ്ണാടകസര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീയച്ചിരിക്കുന്നത്.

വിചാരണ പോണ്ടിച്ചേരിയിലേക്ക് മാറ്റണമെന്ന അപേക്ഷ ജയലളിതയാണ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചത്. അപേക്ഷയിന്മേല്‍ ഡിഎംകെ നേതാവ് കെ. അന്‍പഴകത്തിനും ജസ്റിസുമാരായ എസ്. എന്‍. വി. വൈരവ, എച്ച്. കെ. സേമ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു. കെ. അന്‍പഴകത്തിന്റെ ഹര്‍ജിയിന്മേലാണ് സുപ്രിം കോടതി കേസുകളുടെ വിചാരണ നേരത്തെ തമിഴ്നാടില്‍ നിന്നും കര്‍ണാടകത്തിലേക്ക് മാറ്റിയത്.

വിചാരണ കോടതിയുടെ രേഖകള്‍ തമിഴില്‍ നിന്നും കന്നഡ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് തുടരുമെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+