കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായിഡുവിന്റെ ഡയറി ഹാക്ക് ചെയ്തു

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: ഹൈടെക് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെ ഔദ്യോഗിക ഡയറി കഴിഞ്ഞ ആറ് മാസമായി ഹാക്ക് ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട്. നായിഡുവിന്റെ മെയില്‍ സെര്‍വര്‍ ഹാക്ക്ചെയ്ത ഗൗരവ് കുമാര്‍ എന്ന ചെറുപ്പക്കാരന്‍ അദ്ദേഹത്തിന്റെ നായിഡുവിന്റെ ഡിസംബര്‍ 20 വരെയുള്ള ഔദ്യോഗിക പരിപാടിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഇക്കാര്യം വെളിപ്പെട്ടത്.

നായിഡുവിന്റെ ഇ-മെയിലുകളും ഗൗരവ് കുമാര്‍ വായിച്ചിരുന്നു. പാകിസ്ഥാനി ഹാക്കര്‍മാരുടെ സെര്‍വറില്‍ നിന്നാണ് താന്‍ നായിഡുവിന്റെ ഐപി(ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) കണ്ടെത്തിയതെന്നും ഗൗരവ് കുമാര്‍ പറഞ്ഞു.

നായിഡുവിന്റെ ഔദ്യോഗിക പരിപാടികളുടെ വിശദാംശങ്ങള്‍ തെറ്റായ കൈകളില്‍ എത്തിപ്പെട്ടിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നും ഗൗരവ് കുമാര്‍ ചോദിയ്ക്കുന്നു.

ചന്ദ്രബാബു നായിഡുവിന്റെ മെയില്‍ സെര്‍വര്‍ ഹാക്ക് ചെയ്തിരുന്നതായി തെളിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഐടി ശൃംഖലയുടെ സുരക്ഷയ്ക്കായി പരിഹാരം തേടുകയാണ് ആന്ധ്രാസര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ മെയില്‍ സെര്‍വര്‍ ഹാക്ക് ചെയ്തതിന്റെ സാങ്കേതിക വശങ്ങള്‍ ഉടന്‍ പരിശോധിയ്ക്കാന്‍ ഐടി വകുപ്പ് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഗണ്ട സുബ റാവുവിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥര്‍ മാത്രമേ മുഖ്യമന്ത്രിയുടെ മെയില്‍ സെര്‍വര്‍ പരിശോധിക്കാറുണ്ടായിരുന്നുള്ളൂ. പക്ഷെ ഹാക്കര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ മെയില്‍ സെര്‍വറിലേക്ക് സജീവപ്രവേശനം(ആക്ടീവ് ആക്സസ്) ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. അതായത് മുഖ്യമന്ത്രിയുടെ സെര്‍വറില്‍ മാറ്റങ്ങള്‍ വരെ വരുത്താവുന്ന തരത്തിലുള്ള സ്വാതന്ത്യ്രത്തെയാണ് സജീവപ്രവേശനം(ആക്ടീവ് ആക്സസ്) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X