സല്‍മാന്് അനുകൂലമായി സുപ്രിം കോടതി വിധി
ദില്ലി: അമിതവേഗതയില്‍ കാറോടിച്ച് ഒരാളെ കൊലപ്പെടുത്തുകയും നാലു പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ സല്‍മാന് അനുകൂലമായി സുപ്രിം കോടതി വിധി.
നരഹത്യാ കേസില്‍ നിന്ന് സല്‍മാന്‍ ഖാനെ ഒഴിവാക്കിയ മുംബൈ ഹൈക്കോടതി വിധി സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. മുംബൈ ഹൈക്കോടതി വിധിയ്ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി.
വിചാരണവേളയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തിലല്ല ഒരു പ്രത്യേക കുറ്റം ചുമത്തേണ്ടതെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ സല്‍മാനെതിരെ നരഹത്യാ കുറ്റം ചുമത്തിയ സെഷന്‍സ് കോടതി വിധിയും അത് റദ്ദാക്കിയ വിധിയും നിയമപരമായി നിലനില്‍ക്കാത്തതാണ്.
നരഹത്യാ കുറ്റം സല്‍മാനെതിരെ ചുമത്തേണ്ടതാണെന്ന് മജിസ്ട്രേറ്റിന് ബോധ്യപ്പെട്ടിരുന്നെങ്കില്‍ വിചാരണയുടെ ഏത് ഘട്ടത്തിലും അത് ചെയ്യാമായിരുന്നു. മദ്യപിച്ച് വണ്ടിയോടിയ്ക്കുന്നതു മൂലം ആരെങ്കിലും മരിച്ചേക്കുമെന്ന് സല്‍മാന് അറിയാമായിരുന്നെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സല്‍മാനെതിരെ നരഹത്യാ കുറ്റം ചുമത്താനാവുമായിരുന്നു- സുപ്രിം കോടതി ചൂണ്ടിക്കാട്ടി.
2002 സപ്തംബറിലാണ് സല്‍മാന്റെ വണ്ടിയിടിച്ച് ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമുണ്ടായത്.












Click it and Unblock the Notifications