സ്നേഹത്തിന് അതിരുകളില്ല: അമൃതാനന്ദമയി
കോഴിക്കോട്: സ്നേഹത്തിന് ജാതി, മതം, നിറം, രാജ്യം തുടങ്ങിയ അതിര്‍വരമ്പുകളില്ലെന്ന് മാതാ അമൃതാനന്ദമയി.
വെള്ളിമാടുകുന്ന് അമൃതാനന്ദമയീ മഠത്തില്‍ ബ്രഹ്മസ്ഥാനവാര്‍ഷിക മഹോത്സവത്തില്‍ ഉദ്ഘാടനദിവസം അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അമൃതാനന്ദമയി. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നതാണ് നമ്മുടെ മന്ത്രം. ധര്‍മ്മത്തിനും സത്യത്തിനും ഏറ്റവും ഉയര്‍ന്ന സ്ഥാനം നല്കുന്നതും എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്നതുമായ സംസ്കാരമാണ് നമ്മുടേത്. - അമൃതാനന്ദമയി പറഞ്ഞു.
നന്മയുടെ സ്വരൂപമായ സ്നേഹത്തെ വേണം ഉയര്‍ത്താനും ഉദ്ധരിക്കാനും. എന്നാല്‍ സമൂഹത്തില്‍ ഇന്ന് അധര്‍മ്മം കൊടികുത്തി വാഴുന്നു. കുടുംബബന്ധങ്ങള്‍ തകരുന്നു. ഈ സ്ഥിതിയില്‍ നിന്ന് ഒരു ഉയിര്‍ത്തെഴുന്നേല്പ് ആവശ്യമാണ്. - അമൃതാനന്ദമയി പറഞ്ഞു.












Click it and Unblock the Notifications