കരുണാകരന് തിരിച്ചടിയായി ബില്‍
തിരുവനന്തപുരം: കരുണാകരന്റെ നേതൃത്വത്തിലുള്ള വിമതര്‍ക്ക് തിരിച്ചടിയാവുകയാണ് കേന്ദ്രം പാസാക്കാന്‍ പോകുന്ന പുതിയ കൂറുമാറ്റ നിരോധന നിയമം. പുതിയ ബില്‍ ലോക്സഭയില്‍ പാസായിക്കഴിഞ്ഞു. രാജ്യസഭ ഡിസംബര്‍ 18 വ്യാഴാഴ്ച ബില്‍ പരിഗണിയ്ക്കും. രാജ്യസഭയില്‍ കൂടി പാസായാല്‍ ബില്‍ നിയമമാകും.
പുതിയ നിയമം നിലവില്‍ വന്നാല്‍ ഒരു തരത്തിലുള്ള കൂറുമാറ്റവും സാധ്യമാകാതെ വരും. നേരത്തെ നിയമസഭയില്‍ മൂന്നില്‍ ഒന്ന് ഭൂരിപക്ഷമുണ്ടായാല്‍ കൂറുമാറാം. എന്നാല്‍ പുതിയ നിയമത്തില്‍ എണ്ണം ഒരു പ്രശ്നമല്ല. എത്ര പേരുണ്ടായാലും ജയിച്ച പാര്‍ട്ടിയില്‍ നിന്ന് മാറിയാല്‍ അത് കൂറുമാറ്റമായി കണക്കാക്കും. അതുകൊണ്ട് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിയ്ക്കാനും ഐ ഗ്രൂപ്പിന് സാധിക്കാതെ വരും.
പുതിയ കൂറുമാറ്റ നിയമം വരുന്നതോടെ ബദല്‍ മന്ത്രിസഭയ്ക്കുള്ള സാധ്യത മങ്ങി. ഇത് സിപിഎമ്മിന് തിരിച്ചടിയാകും. കരുണാകരവിഭാഗത്തെ പിന്തുണച്ച് ആന്റണിയെ മറച്ചിടാമെന്ന അവരുടെ മോഹം നടപ്പാകുമെന്ന് തോന്നുന്നില്ല.












Click it and Unblock the Notifications