Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയെയും മുരളിയെയും നിലനിര്‍ത്തും

ദില്ലി: മുഖ്യമന്ത്രി എ. കെ. ആന്റണിയെയും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനെയും മാറ്റുന്നതിന് ഹൈക്കമാന്റ് തയ്യാറായേക്കില്ല. കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കുന്നതിനായാണ് ഇരുവരെയും നിലനിര്‍ത്തികൊണ്ടുള്ള പരിഹാര മാര്‍ഗം ഹൈക്കമാന്റ് തേടുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഭരണതലത്തിലോ സംഘടനാ തലത്തിലോ പ്രധാന മാറ്റങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോവുകയാണ് ഹൈക്കമാന്റിന്റെ ലക്ഷ്യം. ഇതുസംബന്ധിച്ച തീരുമാനം അടുത്തയാഴ്ചയോടെ ഹൈക്കമാന്റ് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

നേതൃമാറ്റം എന്ന അജണ്ട മാത്രമേ ഐ ഗ്രൂപ്പിന് മുന്നിലുള്ളൂവെന്ന് കെ. മുരളീധരന്‍ ഹൈക്കമാന്റിനോട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇരുവിഭാഗത്തിനും പോറലേല്‍ക്കാത്ത തരത്തിലുള്ള ഒരു പരിഹാര മാര്‍ഗം കരുണാകര വിഭാഗത്തെ കൊണ്ട് സമ്മതിപ്പിക്കാനാവുമെന്നാണ് ഹൈക്കമാന്റിന്റെ പ്രതീക്ഷ. കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മുരളിയെ മാറ്റണമെന്ന കരുണാകര വിരുദ്ധ വിഭാഗത്തിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയാവും കരുണാകരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ് ശ്രമിക്കുക.

മുരളിയെ മാറ്റണമെന്ന് എ. കെ. ആന്റണി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ നേതൃമാറ്റം നടത്തുന്നില്ലെങ്കില്‍ മുരളിയെ മാറ്റണമെന്ന് കരുണാകര വിരുദ്ധ വിഭാഗം നിര്‍ബന്ധം പിടിക്കാന്‍ സാധ്യതയില്ല.

അതേ സമയം മുരളിയുടെ നിലപാടുകള്‍ കൂടി പരിഗണിച്ചാവും അദ്ദേഹത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ണത്തോ എന്നത് സംബന്ധിച്ച് ഹൈക്കമാന്റ് തീരുമാനമെടുക്കുന്നത്. മുരളിയെ കെപിസിസി നേതൃനിരയില്‍ നിന്ന് മാറ്റി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കുകയെന്ന നിര്‍ദേശവും ഹൈക്കമാന്റിന് മുന്നിലുണ്ട്.

ഐ ഗ്രൂപ്പിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കി മന്ത്രിസഭാ പുന:സംഘടന നടത്തുക എന്നതാണ് ഹൈക്കമാന്റ് ഐ ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ക്ക് അനുകൂലമായി പരമാവധി ചെയ്യാവുന്ന കാര്യം.

ഘടക കക്ഷികളുമായി ചര്‍ച്ച നടത്തിയതിന് ശേഷം എഐസിസി മൂന്നംഗ സമിതി സോണിയാഗാന്ധിയ്ക്ക് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്നായിരിക്കും എഐസിസിയുടെ തീരുമാനം പ്രഖ്യാപിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+