കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാ. കുരിയാക്കോസ് ഇടവഴിക്കല്‍ മലങ്കര ക്നാനായ മെത്രാപ്പോലീത്ത

  • By Staff
Google Oneindia Malayalam News

കോട്ടയം: മലങ്കര ക്നാനായ സഭയുടെ പുതിയ മെത്രാപ്പോലീത്തയായി ഫാ. കുരിയാക്കോസ് ഇടവഴിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു.

സഭയുടെ ആസ്ഥാനമായ ചിങ്ങവനം മാര്‍ അപ്രേം സെമിനാരിയിലായിരുന്നു വോട്ടെടുപ്പ്. ഫാ. കുര്യാക്കോസ് ഏബ്രഹാം ഇടവഴിക്കല്‍, ഫാ.എം.എ. കുര്യാക്കോസ് ചിറയില്‍ കോര്‍ എപ്പിസ്കോപ്പ എന്നിവരാണ് മെത്രാന്‍ സ്ഥാനത്തേക്ക് മത്സരിച്ചത്.

റോയി അച്ചന്‍ എന്നറിയപ്പെടുന്ന ഫാ.കുര്യാക്കോസ് ഏബ്രഹാം ഇടവഴിക്കല്‍ 1959-മെയ് 21-ന് കോട്ടയം ഇടവഴിക്കല്‍ കുഞ്ഞവറാച്ചന്റെയും പാലക്കുടി മറിയാമ്മയുടെയും മകനായി ജനിച്ചു. മലങ്കരയുടെ നസ്രാണി സിംഹംഎന്നറിയപ്പെടുന്ന ഇ.എം.ഫിലിപ്പിന്റെയും ക്നനായ സമുദായത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ സേവേറിയോസിന്റെയും കുടുംബത്തില്‍ ജനിച്ച ഫാ. ഇടവഴിക്കല്‍ കോട്ടയം സെന്റ് മേരീസ് പള്ളി ഇടവകാംഗവും ഇടവഴിക്കല്‍ കുടുംബത്തിലെ പന്ത്രണ്ടാമത്തെ വൈദികനുമാണ്.

1977- ജൂണ്‍ 11-ന് കോട്ടയം വലിയ പള്ളിയില്‍ വച്ച് ശെമ്മാശ പട്ടം സ്വീകരിച്ചു. 1990 ഫെബ്രൂവരി നാലിന് വൈദിക സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. തെങ്ങേലി, കോട്ടയം വലിയ പള്ളി, ചിങ്ങവനം ദയറാ പള്ളി, വെള്ളുത്തുരുത്തി, വള്ളംകുളം സെന്റ് ജോര്‍ജ്, പുല്ലരിക്കുന്ന് എന്നീ ക്നാനായ പള്ളികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ നീലംപേരൂര്‍ സെന്റ് ജോര്‍ജ് പള്ളി വികാരിയാണ്. ക്നാനായ ദീപം മാസിക മാനേജിംഗ് എഡിറ്റര്‍, ക്നാനായ പ്രസ് മാനേജര്‍, മാര്‍ സേവേറിയോസ് വിദ്യാഭ്യാസ ട്രസ്റ് എക്സിക്യൂട്ടീവ് ട്രസ്റി, ക്നാനായ സണ്‍ഡേസ്കൂള്‍ കേന്ദ്ര സെക്രട്ടറി, ക്നാനായ സ്റുഡന്‍സ് അസോസിയേഷന്‍ കേന്ദ്ര വൈസ് പ്രസിഡന്റ്, ക്നാനായ കോണ്‍ഗ്രസ് കേന്ദ്ര വൈസ് പ്രസിഡന്റ്, എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X