Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്മ്യൂണിസത്തെ എംജിഎസ് വിമര്‍ശിയ്ക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ കമ്മ്യൂണിസ്റ് പ്രസ്ഥാനം മലയാളികളെ ഫ്യൂഡല്‍ മാനസികാവസ്ഥയില്‍ തളച്ചിടാനേ സഹായിച്ചുള്ളൂവെന്ന് ചരിത്രകാരന്‍ ഡോ.എം.ജി.എസ്. നാരായണന്‍ പറഞ്ഞു.

പ്രഥമ ബോധേശ്വരന്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു എം.ജി.എസ്. നാരായണന്‍. ഇപ്പോഴും സ്റാലിനിസ്റ് വരട്ടുതത്വങ്ങളുമായി മുന്നോട്ട് പോകുന്ന കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങള്‍ സമൂഹത്തില്‍ ഫ്യൂഡല്‍ അധികാരബന്ധങ്ങള്‍ പുനസ്ഥാപിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്.- എംജിഎസ് പറഞ്ഞു.

ഭൂവുടമകളെയും ഫ്യൂഡലിസത്തെയും കേരളം നിര്‍മ്മാര്‍ജ്ജനം ചെയ്തു. പക്ഷെ അതിന് ശേഷം വരേണ്ട വ്യവസായ സമൂഹത്തെ കേരളത്തിലേക്ക് കടന്നുവരാന്‍ കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങള്‍ അനുവദിച്ചില്ല. നിക്ഷേപത്തെ ഒരു ശാപമായാണ് കപടകമ്മ്യൂണിസ്റ് വേദാന്തികള്‍ കണ്ടത്. കാര്‍ഷികമേഖല നശിപ്പിക്കപ്പെട്ടു. വ്യവസായത്തെ കടന്നുവരാന്‍ അനുവദിച്ചതുമില്ല. - എംജിഎസ് പറഞ്ഞു.

മലയാളി സമൂഹത്തെ നോക്കിക്കിടക്കുന്ന അറബിക്കടല്‍ പ്രാചീനകാലം മുതലേ എല്ലാ വിദേശസ്വാധീനങ്ങള്‍ക്കും കടന്നുവരാന്‍ പാകത്തില്‍ തുറന്നുകിടക്കുകയായിരുന്നു. അവര്‍ക്ക് അനുഗ്രഹങ്ങളുമായി വന്ന വിദേശികളെ എല്ലാ കാലത്തും മലയാളികള്‍ സ്വാഗതം ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ ബഹു സാംസ്കാര രൂപീകരണം മലയാളി വ്യക്തിത്വത്തിന്റെ അവിഭാജ്യഘടകമാണെന്നും എംജിഎസ് പറഞ്ഞു. താഴേക്കിടയിലുള്ള ജാതിയില്‍ നിന്ന് സാമൂഹ്യപരിഷ്കരണമുണ്ടായ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്നും നാരായണഗുരുവിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി എംജിഎസ് അഭിപ്രായപ്പെട്ടു.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍, മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍, ബി. സുഗതകുമാരി, ബി. ഹൃദയകുമാരി എന്നിവരും സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+