Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലും പിഎസ്സി ചോദ്യം ചോര്‍ന്നു?

തിരുവനന്തപുരം: കണ്ണൂരില്‍ ആഗസ്ത് 30ന് നടന്ന എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി.

ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ പിഎസ്സി ചെയര്‍മാന് പരാതി നല്കിയിട്ടുണ്ട്. തിരുവനന്തപുരത്ത്സെക്രട്ടേറിയറ്റില്‍ ജോലിക്കാരനായ ഒരു ഉദ്യോഗസ്ഥന്‍ വഴി ഇംഗ്ലീഷ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നാണ് പരാതി.

സെക്രട്ടേറിയറ്റിലെ ഈ ഉദ്യോഗസ്ഥന്‍ തന്റെ ഭാവിവധുവായ പെണ്‍കുട്ടിയ്ക്ക് ഇംഗ്ലീഷ് ചോദ്യങ്ങള്‍ നേരത്തെ നല്കിയെന്നതാണ് പരാതി. ഈ പെണ്‍കുട്ടി താന്‍ പഠിയ്ക്കുന്ന പാരലല്‍ കോളെജിലെ അധ്യാപകരുമായി ഈ ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പിറ്റേന്ന് പിഎസ്സി പരീക്ഷയ്ക്ക് ഈ ചോദ്യങ്ങള്‍ എല്ലാം കണ്ടപ്പോഴാണ് അധ്യാപകര്‍ക്ക് സംശയം തോന്നിയത്.

കൊല്ലത്തെ റദ്ദാക്കിയ പരീക്ഷ ജനവരി 31നു നടത്തുമെന്ന് പിഎസ്സി അറിയിച്ചിട്ടുണ്ട്. കോട്ടയത്തെ പരീക്ഷയില്‍ ചോദ്യം ചോര്‍ന്നതായി ഒട്ടേറെ പരാതികള്‍ ഉയര്‍ന്നെങ്കിലും പരീക്ഷ റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.

പരീക്ഷയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലെയും പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞെങ്കിലും കൊല്ലത്തെ ചോദ്യച്ചോര്‍ച്ച അന്വേഷിക്കണമെന്നാണു പിഎസ്സി ആവശ്യപ്പെട്ടിരിക്കുന്നത. ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+