പിഎസ്സി അംഗത്തെ കയ്യേറ്റം ചെയ്തു
തിരുവനന്തപുരം: പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് പിഎസ്സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ പിഎസ്സി അംഗം രാജഗോപാലിനെ കയ്യേറ്റം ചെയ്തു.
ഡിസംബര്‍ 18 വ്യാഴാഴ്ച രാവിലെയാണ് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പിഎസ്സി ചെയര്‍മാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ പിഎസ്സി ഓഫീസില്‍ ചെയര്‍മാനുണ്ടായിരുന്നില്ല. ഓഫീസിലുണ്ടായിരുന്ന രാജഗോപാലിനെ അവര്‍ കൈയേറ്റം ചെയ്തു. പൊലീസ് ജീപ്പില്‍ കയറിയാണ് രാജഗോപാല്‍ രക്ഷപ്പെട്ടത്.












Click it and Unblock the Notifications